FeaturedHealthKeralaNews

എറണാകുളത്ത് നഴ്‌സ് കൊവിഡ് ബാധിച്ച് മരിച്ചു

കൊച്ചി: കൊവിഡ് ബാധിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സ് മരിച്ചു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ നഴ്‌സായിരുന്ന എറണാകുളം മലയിടം തുരുത്ത് സ്വദേശിനി പി.സി സുലോചന (52) ആണ് മരിച്ചത്.

പ്രമേഹം ഉള്‍പ്പടെയുള്ള ജീവിതശൈലീ രോഗങ്ങള്‍ നഴ്‌സിനെ അലട്ടിയിരുന്നു. കൊവിഡ് ബാധിച്ചതോടെ രോഗം മൂര്‍ച്ഛിച്ചതാണ് മരണ കാരണം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുലോചനയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button