KeralaNews

വന്ദേഭാരത് യാത്രക്കാരുടെ എണ്ണം: ഒന്നും രണ്ടും സ്ഥാനം കേരളത്തിന്

തിരുവനന്തപുരം: രാജ്യത്താകമാനം ഓടുന്ന 23 വന്ദേഭാരത് എക്സ്പ്രസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ ഒന്നും രണ്ടും സ്ഥാനം കേരളത്തിലോടുന്ന തീവണ്ടിക്ക്. കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് സർവീസിനാണ് ഒന്നാംസ്ഥാനം. ഈ വണ്ടിയിൽ മൊത്തം സീറ്റുകളുടെ 183 ശതമാനമാണ് ശരാശരി യാത്രക്കാർ.

തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്കു പോകുന്ന സർവീസാണ് രണ്ടാംസ്ഥാനത്ത്. ഈ സർവീസിലെ ശരാശരി യാത്രക്കാരുടെ എണ്ണം 176 ശതമാനമാണ്. മൊത്തം സ്റ്റേഷനുകളിൽനിന്ന്‌ കയറുന്ന യാത്രക്കാരുടെ എണ്ണം കണക്കാക്കിയാണ് ശരാശരി നിശ്ചയിക്കുന്നത്.

കേരളത്തിനു പിന്നിലായി ഗാന്ധിനഗർ-മുംബൈ വന്ദേഭാരത് എക്സ്പ്രസുണ്ട്. 134 ശതമാനമാണ് ഈ റൂട്ടിലെ വണ്ടിയിലെ യാത്രക്കാർ. കേരളത്തിലെ വണ്ടികളുടെ യാത്രക്കാരുടെ നിരക്കും മൂന്നാംസ്ഥാനത്തുള്ള സർവീസിലെ നിരക്കും തമ്മിൽ അമ്പതുശതമാനത്തിലേറെ വ്യത്യാസമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button