നഗ്നത ഒരു കലാരൂപം,ഞങ്ങള്‍ ഗ്രാമിയെ തോല്‍പ്പിച്ചു,രണ്ടു ദിവസമായി ഇന്റര്‍നെറ്റ് തിരയുന്നത് എന്റെ ഭാര്യയെ;വിശദീകരണവുമായി ബിയാങ്കയുടെ ഭർത്താവ് കാന്യേ വെസ്റ്റ്
ലോസ് ആഞ്ചല്‍സ്: കഴിഞ്ഞ ദിവസമാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഗ്രാമി അവാര്‍ഡ്‌സില്‍ ജനപ്രിയ റാപ്പര്‍ കാന്യേ വെസ്റ്റും(47) ഭാര്യ ബിയാങ്ക സെന്‍സോറിയും (30) വലിയ വിവാദം സൃഷ്ട്ടിച്ചത്. സെന്‍സോറി അര്‍ദ്ധനഗ്നയായി റെഡ് കാര്‍പ്പറ്റില്‍ എത്തിയതില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സംഭവം അതിരുവിട്ടതോടെ ഇവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ശക്തമായി ഉയർന്നിരുന്നു.
ഇപ്പോഴിതാ, ഗ്രാമി അവാർഡ്‌സിൽ തന്റെ ഭാര്യ തുണിയുരിഞ്ഞ് കാണിച്ചതിൽ ന്യായികരണവുമായി ഭർത്താവ് കാന്യേ വെസ്റ്റ് രംഗത്ത് വന്നിരിക്കുകയാണ്. ‘നഗ്നത’ ഒരു കലാരൂപമാണെന്നും പറഞ്ഞാൽ ഇതിലൊക്കെ വലിയ അർത്ഥതലങ്ങൾ ഉണ്ടെന്നും അങ്ങനെ വളരെ വിചിത്രമായ മറുപടിയാണ് താരം പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് രണ്ടുദിവസമായി എന്റെ ഭാര്യയെ അല്ലെ നിങ്ങൾ സോഷ്യൽ മീഡിയയിൽ തിരയുന്നതെന്നും കാന്യേ ന്യായം പറയുന്നു.
ഗ്രാമി പുരസ്‌കാര വേദിയിൽ ‘സുതാര്യമായ’ വസ്ത്രം ധരിച്ച് വിവാദം സൃഷ്ടിച്ച ഓസ്‌ട്രേലിയൻ മോഡൽ ബിയാങ്ക സെൻസൊറിയെ ന്യായീകരിച്ച് ഭർത്താവും ഗായകനുമായ കാന്യേ വെസ്റ്റ്. പ്രശസ്തിക്കു വേണ്ടി ചെയ്തതല്ലെന്നും നഗ്നത ഒരു കലാരൂപമാണെന്നും ഗായകൻ പറഞ്ഞു. വേദിയിൽ നഗ്നത പ്രദർശിപ്പിച്ചപ്പോൾ കടുത്ത വിമർശനം ഉയർന്നതോടെ ബിയാങ്കയ്ക്കൊപ്പം കാന്യേയും പുറത്തുപോവുകയും ചെയ്തിരുന്നു.
ഗ്രാമി പ്രഖ്യാപനത്തിന്റെ പിറ്റേന്ന് ഇന്റർനെറ്റിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞത് ബിയാങ്കയുടെ പേരാണെന്നും ഗ്രാമിയുമായി ബന്ധപ്പെട്ട മറ്റു വാർത്തകൾ അപ്രസക്തമായെന്നുമാണ് കാന്യേപറയുന്നു. ഞങ്ങൾ ഗ്രാമിയെ തോൽപ്പിച്ചു എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
67-ാമത് ഗ്രാമി വേദിയിലാണ് നാടകീയ സംഭവങ്ങൾ നടന്നത്. ബിയാങ്കയെയും കാന്യേ വെസ്റ്റിനെയും ഗ്രാമി പുരസ്‌കാരത്തിന് ക്ഷണിച്ചിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. കറുത്ത മേൽവസ്ത്രം ധരിച്ചെത്തിയ ബിയാങ്ക വേദിയിൽ അത് നീക്കം ചെയ്യുകയായിരുന്നു. സുതാര്യമായ വസ്ത്രം ധരിച്ചിരുന്നുവെങ്കിലും ശരീരഭാഗങ്ങൾ മുഴുവനും പുറത്തു കാണുന്ന നിലയിലായിരുന്നു. ഇത് കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. കാലിഫോർണിയയിലെ ലോസ് ആഞ്ജലീസാണ് ഗ്രാമിയുടെ വേദി.
കാലിഫോർണിയയിലെ നിയമം അനുസരിച്ച് പൊതുസ്ഥലത്ത് നഗ്നത പ്രദർശിപ്പിക്കുന്നതിന് 1000 ഡോളർ പിഴയും ആറ് മാസം തടവും ലഭിക്കാനും സാധ്യത ഉണ്ട്. അതേസമയം, 2022 ലാണ് കാന്യേ വെസ്റ്റും ബിയാങ്കയും വിവാഹിതരാകുന്നത്. സമൂഹമാധ്യമങ്ങളിൽ അശ്ലീല ചിത്രം പങ്കുവച്ചുവെന്ന് ആരോപിച്ച് നേരത്തേ ദമ്പതികൾക്കെതിരേ ആരോപണം ഉയർന്നിട്ടുണ്ട്.
സെന്‍സോറിയുടെ നഗ്‌നതാ പ്രദര്‍ശനം പൊതുസ്ഥലത്ത് അതിരുവിട്ടതായും, കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു മുന്നില്‍ അങ്ങനെ വരുന്നതിന് നിയമപരമായ നടപടിയുണ്ടാകണമെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം. ‘ഇതു തുറന്ന ലംഘനമാണ്. കുട്ടികള്‍ക്കു മുന്നില്‍ ഇവര്‍ അങ്ങനെ പ്രവര്‍ത്തിച്ചത് നിയമപ്രകാരം ശിക്ഷിക്കപ്പെടണം,’ എന്ന് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് കുറിച്ചു. കഴിഞ്ഞ വര്‍ഷം വെനീസ് നഗരത്തില്‍ വെസ്റ്റ്-സെന്‍സോറി ദമ്പതികള്‍ അശ്ലീല പെരുമാറ്റം നടത്തിയെന്നാരോപിച്ച് ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ബിയാങ്കയുടെ ചിത്രങ്ങള്‍ക്കു വലിയ തോതിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു. കലിഫോര്‍ണിയ നിയമമനുസരിച്ച് നഗ്‌നതാപ്രദര്‍ശനത്തിനു ബിയാങ്കയ്‌ക്കെതിരെ നടപടിക്കു സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മനുഷ്യര്‍ പൊതുയിടത്തില്‍ പാലിക്കേണ്ട ചിലമര്യാദകളുണ്ട്. മാന്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്നതാണെന്ന രീതിയിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു.