കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ പോലീസുകാരന്‍ അറസ്റ്റില്‍. എറണാകുളം റൂറല്‍ എ.ആര്‍. ക്യാമ്പിലെ പോലീസുകാരനായ വൈക്കം സ്വദേശി അനന്തനുണ്ണിയെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
കളമശ്ശേരി കുസാറ്റ് കാംപസിന് സമീപം അനന്തനുണ്ണി വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയെന്നാണ് പരാതി. സംഭവത്തില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസുകാരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പോലീസുകാരനെതിരേ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News