KeralaNewsRECENT POSTS
മുന്നോക്കസമുദായ കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ച; സര്‍ക്കാരിനെതിരെ എന്‍.എസ്.എസ്
കോട്ടയം: മുന്നോക്കസമുദായ കമ്മിഷനെതിരെ വിമര്‍ശനവുമായി എന്‍.എസ്.എസ്. കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ച തുടരുകയാണെന്നും പദ്ധതികളും ആനുകൂല്യങ്ങളും അര്‍ഹതപ്പെട്ടവര്‍ക്ക് യഥാസമയം ലഭിക്കുന്നില്ലെന്നും എന്‍.എസ്.എസ് വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. ഫണ്ട് ലഭ്യമാക്കുന്നതിലും ഉദ്യോഗസ്ഥ നിയമനത്തിലും സര്‍ക്കാര്‍ അനാസ്ഥ തുടരുകയാണ്. മുന്നോക്കസമുദായങ്ങളോട് സര്‍ക്കാരിന് അവഗണനയാണെന്നും എന്‍.എസ്.എസ് ആരോപിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News