EntertainmentKeralaNews

വിശക്കുമ്പോൾ ഭക്ഷണം കഴിക്കാൻ അനുവാദമില്ല, മുൻ ഭർത്താവിന്റെ വീട്ടിലെ ജീവിതം; തുറന്ന് പറഞ്ഞ് ജോളി ചിറയത്ത്

കൊച്ചി:സിനിമാ രം​ഗത്ത് അടുത്ത കാലത്താണ് നടി ജോളി ചിറയത്ത് ശ്രദ്ധിക്കപ്പെട്ടത്. വിചിത്രം ഉൾപ്പെടെയുള്ള സിനിമകളിൽ മികച്ച വേഷം ജോളിക്ക് ലഭിച്ചു. 2017 ലാണ് ജോളി സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നത്. അഭിപ്രായങ്ങൾ തുറന്ന് പറയാൻ ജോളി മടിക്കാറില്ല. പ്രതിഫലം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ജോളി ചിറയത്ത് നേരത്തെ സംസാരിച്ചിട്ടുണ്ട്. അടുത്തിടെയാണ് ജോളി ചിറയത്തിന്റെ ആത്മകഥ പുറത്തിറങ്ങിയത്. നിന്ന് കത്തുന്ന കടലുകൾ എന്നാണ് ആത്മകഥയുടെ പേര്.

പുസ്തകത്തെക്കുറിച്ച് സംസാരിക്കവെ ജോളി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വേർപിരിഞ്ഞ വിവാഹ ബന്ധത്തെക്കുറിച്ചാണ് ജോളി ചിറയത്ത് സംസാരിച്ചത്. ഭർത്താവ് ബാലുവിന്റെ വീട്ടിലെ സാഹചര്യവുമായി പൊരുത്തപ്പെടാൻ തനിക്ക് കഴിഞ്ഞിരുന്നില്ലെന്ന് ജോളി പറയുന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പോലുള്ള പുസ്കതകങ്ങൾ ബാലു കൊണ്ടു തന്നിരുന്നെങ്കിലും അവയൊന്നും ബാലു വായിച്ചിരുന്നില്ലെന്നും ജോളി ചിറയത്ത് പറയുന്നു.

അതൊരു കുറ്റമോ കുറവോ ആയല്ല കാണുന്നത്. ഇത്തരം പുസ്തകം വായിച്ച മനുഷ്യർക്ക് ഈ പ്രാക്‌ടീസല്ലല്ലോ വേണ്ടത് എന്ന ചിന്തയാണ് എനിക്ക് വന്നത്. അതേസമയം താൻ കാര്യങ്ങളെ ഐഡിയലായി കണ്ടതിന്റെ കുഴപ്പവുമുണ്ടെന്നും ജോളി പറയുന്നു. ഭർത്താവിന്റെ വീട്ടിലെ അനുഭവങ്ങളെക്കുറിച്ചും ജോളി ചിറയത്ത് സംസാരിച്ചു. രാത്രി വൈകി ആണുങ്ങളൊക്കെ വന്ന് ഭക്ഷണം കഴിച്ച ശേഷമാണ് വീട്ടിലെ സ്ത്രീകളും ജോലിക്കാരും ഭക്ഷണം കഴിക്കുക.

അവിടത്തെ അമ്മയുടെ രീതിയാണ്. പക്ഷെ അത് എതിർക്കാൻ മക്കളും തയ്യാറല്ല. തൊഴിലാളി രാഷ്ട്രീയം സംസാരിക്കുന്നവർക്ക് അതിലൊന്നും കൺസേൺ ഇല്ല. എനിക്കന്ന് വിപ്ലവം രക്തത്തിൽ അലിഞ്ഞ് കിടക്കുകയാണ്. ഞാൻ ബാലുവിന്റെ പങ്കാളിയാണ്. സ്വാഭാവികമായും ബാലുവിന് ഒപ്പമിരുന്ന് ബാലുവിന്റെ ഡൈനിം​ഗ് ടേബിളിലാണ് കഴിക്കേണ്ടത്. പാട്രിയാർക്കൽ സിസ്റ്റത്തിലാണ് ആ വീട് നിൽക്കുന്നത്.

സ്ത്രീധനവുമൊന്നുമില്ലാതെ കയറി ചെന്ന മരുമകളാണ് ഞാൻ. ഞങ്ങളുടെ കുടുംബം സാമ്പത്തികമായി താഴ്ന്ന് നിൽക്കുന്നു. ഞങ്ങൾ അവളെ സ്വീകരിച്ചില്ലേ എന്ന ചിന്തയാണ് അവർക്ക്. ഈ പറയുന്ന കാര്യങ്ങൾ അവർ ശ്രദ്ധിക്കുന്നില്ല. അഞ്ചെട്ട് തരം വിഭവങ്ങളുണ്ടായിട്ടും, എല്ലാവർക്കും എല്ലാം കിട്ടുന്നില്ല എന്നത് വലിയ എനിക്ക് വലിയ പ്രശ്നം തന്നെയായിരുന്നു. വിശക്കുമ്പോൾ ഭക്ഷണം എടുത്ത് കഴിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാത്തത് എനിക്ക് ഫീൽ ചെയ്തു.

നമ്മളെ‌ടുക്കാൻ നോക്കുമ്പോൾ അവർ കഴിച്ചിട്ടില്ലെന്ന് ചേട്ടന്റെ ഭാര്യ പറയും. എനിക്കത് മനസിലായില്ല. വിശക്കുമ്പോൾ കഴിക്കാനുള്ളതല്ലേ ഭക്ഷണം. എന്റെ വീട്ടിൽ നേരെ തിരിച്ചാണ്. വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുക, എന്നിട്ട് പ്രാർത്ഥിച്ചാൽ മതിയെന്ന് പറയുന്ന അന്തരീക്ഷമായിരുന്നു.

സ്ഥിരം തൊഴിലാളികൾ ഞങ്ങൾക്കില്ല. സീസണലായുള്ള തൊഴിലാളികളുണ്ടാകും. അപ്പോൾ ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിക്കുക. എന്നാൽ ഭർത്താവിന്റെ വീട്ടിലെ സാഹചര്യം തനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്നും ജോളി ചിറയത്ത് വ്യക്തമാക്കി.

ഭർത്താവുമായുള്ള വിവാഹമോചനം, വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ, പ്രണയങ്ങൾ‌ തുടങ്ങിയവയെക്കുറിച്ചെല്ലാം ജോളി ചിറയത്ത് തന്റെ ആത്മകഥയിൽ സംസാരിക്കുന്നുണ്ട്. പുലിമട‌ എന്ന സിനിമയിലാണ് ജോളി ചിറയത്തിനെ അടുത്തിടെ പ്രേക്ഷകർ കണ്ടത്. ജോജു ജോർജ്, ഐശ്വര്യ രാജേഷ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷം ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button