ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും ശീതതരംഗത്തിന് സാധ്യത
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും ശീതതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബിഹാറില്‍ ഇന്നും നാളെയും ശീതതരംഗം ശക്തമായിരിക്കും.രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, സംസ്ഥാനങ്ങളില്‍ ജനുവരി രണ്ട് വരെ ശീതതരംഗസാധ്യതയുണ്ട്. കനത്ത മൂടല്‍മഞ്ഞും രൂപപ്പെടും. ഇടിമിന്നലോടെയുള്ള നേരിയ മഴയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പെയ്യുമെന്നാണ് പ്രവചനം.
അതേസമയം ഡല്‍ഹിയിലെ താപനില 9.4 ഡിഗ്രിയായി കുറഞ്ഞു. ഡല്‍ഹിയില്‍ മൂടിയ കാലാവസ്ഥതുടരുമെന്നും ചാറ്റല്‍മഴക്ക് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം 20ന് ഡല്‍ഹിയില്‍ താപനില 4.6 ഡിഗ്രി വരെ രേഖപ്പെടുത്തിയിരുന്നു. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും അതി ശൈത്യത്തിലേക്ക് എത്തിയിരുന്നു.
രാജസ്ഥാനില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപ നില 2.6 ഡിഗ്രിയായിരുന്നു. പഞ്ചാബിലും ഹരിയാനയിലും താപനില ഒരു ഡിഗ്രിയിലും താഴെയാണ് അന്ന് രേഖപ്പെടുത്തിയിരുന്നത്. അമൃത്സറില്‍ രേഖപ്പെടുത്തിയ താപ നില മൈനസ് 0.5 ഡിഗ്രിയായിരുന്നു.