InternationalNews

സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടി, ഇറാനിലെ നർഗീസ് മുഹമ്മദിക്ക് സമാധാന നൊബേൽ, പുരസ്കാരം തടവറയിലേക്ക്

ഓസ്​ലോ: ഷിറിൻ ഇബാദിക്കു ശേഷം ഒരു ഇറാനിയൻ വനിതക്ക് വീണ്ടും നൊബേൽ പുരസ്കാരം. ഇറാനിയൻ സ്ത്രീകളുടെ അവകാശങ്ങൾക്കായി പൊരുതുന്ന നർഗീസ് സഫിയ മുഹമ്മദിക്കാണ് 2023ലെ സമാധാന നൊബേൽ. നർഗീസ് മുഹമ്മദി ഇപ്പോൾ ജയിൽ വാസമനുഭവിക്കുകയാണ്.

2016 മേയിൽ വധശിക്ഷ നിർത്തലാക്കുന്നതിന് വേണ്ടി പ്രചാരണം നടത്തുന്ന മനുഷ്യാവകാശ പ്രസ്ഥാനം സ്ഥാപിച്ചതിന് ഇറാൻ നർഗീസിനെ 16 വർഷം തടവിന് ശിക്ഷിച്ചു. 2022ൽ ബി.ബി.സിയുടെ  ലോക​ത്തെ സ്വാധീനിച്ച 100 സ്‍ത്രീകളുടെ പട്ടികയിൽ ഇടം നേടിയിരുന്നു. ഇറാൻ ഭരണകൂടത്തിനെതിരായ പോരാട്ടങ്ങളെ തുടർന്ന് 13 തവണ അറസ്റ്റിലായിട്ടുണ്ട്. 

ഇറാനിലെ സഞ്ജനിൽ ആയിരുന്നു ജനനം. ഇമാം ഖാംനഈ ഇന്റർനാഷനൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. നിരവധി പത്രങ്ങളിൽ ജോലി ചെയ്തു. 2003ൽ അവർ ഷിറിൻ ഇബാദിയുടെ നേതൃത്വത്തിൽ ഡിഫൻഡേഴ്‌സ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് സെന്ററിൽ ചേർന്നു. സംഘടനയുടെ വൈസ് പ്രസിഡന്റായി.

1999ൽ പരിഷ്കരണ അനുകൂല പത്രപ്രവർത്തകനായ താഗി റഹ്മാനിയെ വിവാഹം കഴിച്ചു. ഇരുവർക്കും അലി, കിയാന എന്നീ രണ്ടു മക്കളുണ്ട്. 2012ൽ നർഗീസ് ഫ്രാൻസിലേക്ക് താമസം മാറ്റി. അവിടെയിരുന്നും ഇറാനിലെ സ്ത്രീകൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടർന്നു. ഇറാൻ സർക്കാരിനെ വിമർശിച്ചതിന് 1998ലാണ് ആദ്യമായി അറസ്റ്റിലായത്. 

https://x.com/NobelPrize/status/1710218490299170927?s=20

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker