EntertainmentKeralaNews

‘ആരും ആരെയും ചതിച്ചിട്ടില്ല, നിങ്ങൾക്ക് വേറെ ഒരു പണിയും ഇല്ലേ’; പ്രചരണങ്ങൾക്ക് മറുപടിയുമായി ഗോപി സുന്ദർ

കൊച്ചി:തമിഴിലും മലയാളത്തിലും തെലുങ്കിലും ഒരുപോലെ ആരാധകരുള്ള സംഗീത സംവിധായകനാണ് ഗോപി സുന്ദർ. ഗായിക അമൃത സുരേഷും ഗോപി സുന്ദറുമായുള്ള പ്രണയം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായ സംഭവമാണ്. എന്നാൽ അടുത്തിടെ ഗോപി സുന്ദർ മറ്റൊരു സ്ത്രീയുമായി നിൽക്കുന്ന ഫോട്ടോ പ്രചരിച്ചതിന് പിന്നാലെ അമൃതയും ഗോപി സുന്ദറും പിരിഞ്ഞെന്ന തരത്തിൽ പ്രചരണങ്ങൾ നടന്നിരുന്നു.

ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗോപി സുന്ദർ. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയായിരുന്നു അദ്ദേഹം പ്രതികരണം അറിയിച്ചത്. ഇവിടെ ആരും ആരെയും ചതിച്ചിട്ടില്ലെന്ന് അദ്ദേഹം കുറിച്ചു. ഒപ്പം ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്.

‘ഇവിടെ ആർക്കും ഒരു പ്രശ്നവുമില്ല. ഒരു കംപ്ലെയിന്റും ഇല്ല. ആരും ആരെയും ചതിച്ചിട്ടില്ല. എല്ലാവരും ഹാപ്പിയായി പോകുന്നു. നിങ്ങൾക്ക് വേറെ ഒരു പണിയും ഇല്ലേ. ഈ ലോകത്ത് ഒരാളുമായി ഒരു ഫോട്ടോ പോസ്​റ്റ് ചെയ്താൽ അതിനെ പെണ്ണുപിടി എന്ന കാര്യമായി കാണാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു. നമിച്ചു. അരി തീർന്നെങ്കിൽ അണ്ണൻമാർക്ക് മാസം അരി ഞാൻ വാങ്ങിതരാം’ – എന്നാണ് ഗോപി സുന്ദർ കുറിച്ചത്.

അതേസമയം, സമൂഹ മാദ്ധ്യമങ്ങളിൽ ന്നിന് ഇടവേളയെടുക്കുന്നുവെന്ന പ്രഖ്യാപനവുമായി അമൃത സുരേഷും അടുത്തിടെ രംഗത്തെത്തിയിരുന്നു. ലോകത്തെ മനസിലാക്കാനും ഉൻമേഷം വീണ്ടെടുക്കാനുള്ള യാത്രയിലാണ് താനെന്ന് അമൃത സുരേഷ് തന്റെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

വിസ്മയകരമായ നിമിഷങ്ങളും സംഗീതവുമായി താൻ മടങ്ങിവരുമെന്നും അത് വരെ കാത്തിരിക്കണമെന്നും അമൃത അഭ്യർത്ഥിച്ചു. കൂടാതെ സമീപകാലത്ത് അമൃതയും ഗോപിസുന്ദറും സോഷ്യൽ മീഡിയയിൽ പരസ്പരം അൺഫോളോ ചെയ്തതും ചർച്ചയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker