Home-bannerKeralaNews

ലൂസി കളപ്പുരയ്ക്കലിന്റെ പുസ്തകം നിരോധിയ്ക്കണമെന്ന കന്യാസ്ത്രീയുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി:കത്തോലിക്കാ സഭയിലെ വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചസിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ നിരോധിയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. പുസ്തകത്തിന്റെ അച്ചടിയും പ്രകാശനവും വിൽപനയും തടയണമെന്ന് ആവശ്യപ്പെട്ട് കളമശ്ശേരി കോൺവെന്റിലെ സിസ്റ്റർ ലിസിയ ജോസഫ് സമർപ്പിച്ച ഹർജിയാണ് തള്ളിയത്.

കോടതിയിലെത്തും മുമ്പ് ഹർജിക്കാരി പോലീസിനെ സമീപിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പോലീസിന് പരാതി നൽകിയ ശേഷം പരാതി പോലീസ് പരിഗണിച്ചില്ലെങ്കിൽ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം.

കർത്താവിന്റെ നാമത്തിൽ എന്ന ആത്മകഥയിലെ പരാമർശങ്ങൾ സഭക്കും വിശ്വാസികൾക്കും
കന്യാസ്ത്രീകൾക്കും അപകീർത്തികരമാണ് എന്നായിരുന്നു ഹർജിയിലെ ആരോപണം. ചീഫ് സെക്രടറി , ഡി ജി പി , സിസ്റ്റർ ലൂസി കളപ്പുര , പ്രസാധകരായ ഡി സി ബുക്സ് എന്നിവരെ എതിർകക്ഷികളാക്കിയായിരുന്നു ഹർജി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button