കോഴിക്കോട്: പന്തീരങ്കാവ് കേസിലെ പ്രതികളായ അലനും താഹയ്ക്കും ജാമ്യമില്ല. യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് അറിയിച്ച കോടതി ജാമ്യം തള്ളുകയായിരുന്നു
കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. പ്രതികള്‍ പുറത്തിറങ്ങിയാല്‍ അത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു.
അതേസമയം പ്രതികളെ കാണാന്‍ അഭിഭാഷകര്‍ക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്. പൊലീസിന്റെ സാന്നിധ്യത്തില്‍ പ്രതികളെ കാണാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News