23.5 C
Kottayam
Friday, September 20, 2024

പെൺകുട്ടിയെ കണ്ടിട്ടില്ല, ബ്ലാക്ക്മെയിലാണോ എന്ന് സംശയം;ആരോപണം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മാധ്യമങ്ങളെക്കണ്ട് നിവിൻ പോളി

Must read

കൊച്ചി : തനിക്കെതിരായ ആരോപണങ്ങളെത്തുടർന്ന് വാർത്താസമ്മേളനം വിളിച്ച് നടൻ നിവിൻ പോളി. അങ്ങനെയൊരു പെൺകുട്ടിയെ അറിയില്ലെന്നും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാ രഹിതമായ ആരോപണങ്ങളാണിതെന്നും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും നിവിൻ വ്യക്തമാക്കി.

ഓടിയൊളിക്കേണ്ട കാര്യമില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ഇന്ന് തന്നെ വാർത്താസമ്മേളനം വിളിച്ചത്. നിയമപരമായി പോരാടും. എന്നെക്കൊണ്ടാവുന്ന രീതിയിൽ നിരപരാധിത്വം തെളിയിക്കും. എല്ലാവർക്കും ജീവിക്കണമല്ലോ. നാളെ ആർക്കെതിരെയും ആരോപണം വരാം. അവർക്കെല്ലാവർക്കും വേണ്ടിയാണ് ഞാനിത് സംസാരിക്കുന്നത്. ഏതന്വേഷണവുമായും സഹകരിക്കും. എനിക്കെതിരെയുള്ളത് മനഃപൂർവമായ ആരോപണമാണ്. ഇതിനുപിന്നിൽ ​ഗൂഢാലോചനയുണ്ട്. ബ്ലാക്ക്മെയിൽ ആണോ എന്ന് സംശയമുണ്ട്.

പുതിയ പരാതി വായിച്ചിട്ടില്ല. ഇന്നത്തെ എഫ്ഐആറിനെക്കുറിച്ച് അറിയില്ല. ഒന്നരമാസം മുൻപാണ് ഊന്നുകൽ സ്റ്റേഷനിൽനിന്ന് സി.ഐ വിളിച്ചത്. അന്നത്തെ എഫ്.ഐ.ആർ.ഫോൺ വിളിച്ച് വായിച്ചു കേൾപ്പിച്ചതാണ്. എനിക്കിതിനെക്കുറിച്ച് അറിയില്ല, നേരിട്ട് വരണമെങ്കിൽ വരാം എന്ന് തിരിച്ച് പോലീസിനോട് പറഞ്ഞപ്പോൾ അതിന്റെ ആവശ്യമില്ലെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്. പരാതി ​വ്യാജമാണെന്ന് ബോധ്യപ്പെട്ടു. പരാതി കിട്ടിയപ്പോൾ അതിന്റെ നടപടിക്രമമായിട്ട് വിളിച്ച് ചോദിച്ചു എന്നായിരുന്നു മറുപടി.

ഓഡിഷനുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ ആരോപണം ഉയർന്നപ്പോൾതന്നെ അതിനെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ ഓഡീഷൻ നടന്നിട്ടില്ല എന്നായിരുന്നു സംവിധായകൻ ആ സമയത്ത് പറഞ്ഞത്.

പരാതിക്കാരി ഉന്നയിക്കുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടത് പോലീസാണ്. ഇവരെക്കുറിച്ച് എനിക്ക് അറിയില്ല. ഇവർ ആരാണെന്നറിയില്ല. ഫോൺ വിളിച്ചിട്ടില്ല, മെസേജയച്ചിട്ടില്ല അത്തരത്തിൽ ഒരു തരത്തിലുള്ള ബന്ധവുമില്ല. പലയിടത്തും പോകുമ്പോൾ പലരും സെൽഫി ഒക്കെ എടുക്കാറുണ്ട്. അത്തരത്തിൽ ഫോട്ടോ എടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. അല്ലാതെയുള്ള ഒരു രീതിയിലുള്ള ബന്ധവും ഈ പെൺകുട്ടിയുമായിട്ടില്ല.

നിയമോപദേശം തേടും. അന്വേഷണത്തെ ബഹുമാനിക്കുന്നു. വ്യാജപരാതിയാണ് എന്ന കാര്യം തെളിയിക്കണം. ഇതിന്റെ മറുവശം എന്താണെന്നുവെച്ചാൽ ആരെക്കുറിച്ചും എപ്പോൾ വേണമെങ്കിലും പരാതി വരാം എന്ന തരത്തിലാണ്. ഇതിന് ഒരറുതി വേണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

കുടുംബത്തിനെയാണ് ഇത് ഏറെ ബാധിക്കുന്നത്. അവർ ഇപ്പോൾ എന്റെ കൂടെത്തന്നെ ഉണ്ട്. നിയമത്തിന്റെ ഏതറ്റം വരെ പോകാൻ പറ്റുന്നുവോ അതുവരെ പോകും. ഞാൻ പോരാടും. എനിക്കുവേണ്ടി മാത്രമല്ല, ഇതേപോലെ വ്യക്തിത്വത്തെ നശിപ്പിക്കാൻ തരത്തിൽ പരാതികളുയരാൻ സാധ്യതയുള്ളതിനെതിരേയാണ് പോരാട്ടം. ഈ യാത്ര തുടർന്നേ പറ്റൂ – നിവിൻ പോളി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week