നിമിഷ സജയന്‍ ബോളിവുഡിലേക്ക്; അരങ്ങേറ്റം ദേശീയ പുരസ്‌കാര ജേതാവിന്റെ ചിത്രത്തില്‍
കൊച്ചി: കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് നിമിഷ സജയന്‍. മലയാളത്തില്‍ തന്റേതായ ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച നിമിഷ ഇപ്പോള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.
ദേശീയ പുരസ്‌കാര ജേതാവ് ഒനിര്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിലാണ് നിമിഷ സജയന്‍ അഭിനയിക്കുന്നത്. വി.ആര്‍ എന്നാണ് സിനിമയുടെ പേര്. ഒനിറിന്റെ തന്നെ ഐ ആം ലൈക് ഐ ആം എന്ന സിനിമയുടെ തുടര്‍ചയാണിത്.
ചിത്രീകരണം ഈ സെപ്റ്റംബറില്‍ ആരംഭിക്കും. തൊണ്ടി മുതലും ദൃക്‌സാക്ഷിയും, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, നായാട്ട് തുടങ്ങിയ ചിത്രങ്ങളിലെ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസിലേക്ക് ചേക്കേറിയ നിമിഷയുടേതായി ഉടന്‍ റിലീസ് ചെയ്യാനുള്ള ചിത്രം മാലിക് ആണ്. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ചിത്രമായ ഫുട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍ ആണ് നിമിഷ നായികയാകുന്ന മറ്റൊരു ചിത്രം.