26.8 C
Kottayam
Monday, April 29, 2024

അസ്വാഭാവിക മരണങ്ങളിൽ ഇനി ഇൻക്വസ്‌റ്റ് നടപടികൾ രാത്രിയിലും; മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് പൊലീസ് മേധാവി

Must read

തിരുവനന്തപുരം: രാത്രികാലങ്ങളിൽ ഇൻക്വസ്‌റ്റ് നടപടികൾ നടത്തുന്നതിന് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന പൊലീസ് മേധാവി. അസ്വാഭാവിക മരണങ്ങൾ റിപ്പോർ‌ട്ട് ചെയ്‌താൽ ഇനിമുതൽ രാത്രികാലങ്ങളിലും ഇൻക്വസ്‌റ്റ് നടത്താം. ഇതിന് സ്‌റ്റേഷൻ ഹൗസ് ഓഫീസർമാർ വേണ്ട നടപടികൾ സ്വീകരിക്കുന്നതിനുള‌ള മാർഗനിർദേശങ്ങളാണ് പൊലീസ് മേധാവി അനിൽകാന്ത് പുറപ്പെടുവിച്ചത്. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് ഉത്തരവിറക്കിയത്.

രാത്രികാലത്ത് ഫലപ്രദമായി ഇൻക്വസ്റ്റ് നടത്താൻ സ്റ്റേഷൻഹൗസ് ഓഫീസർമാർ നടപടി സ്വീകരിക്കും. അസ്വാഭാവികമരണങ്ങളിൽ നാല് മണിക്കൂറിനകം തന്നെ ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതശരീരം പോസ്റ്റ്‌മോർട്ടത്തിനായി നീക്കം ചെയ്യണം. എന്നാൽ പ്രത്യേകസാഹചര്യങ്ങളിൽ ഏറെ സമയമെടുത്ത് ഇൻക്വസ്റ്റ് ആവശ്യമായി വരുന്നപക്ഷം അക്കാര്യം കൃത്യമായി രേഖപ്പെടുത്തണം. ഇൻക്വസ്റ്റ് നടത്തുന്നതിലും മൃതശരീരം പോസ്റ്റ്‌മോർട്ടത്തിന് അയയ്ക്കുന്നതിലും ഒരുകാരണവശാലും കാലതാമസമോ തടസമോ ഉണ്ടാകാൻ പാടില്ല.

ഇൻക്വസ്റ്റ് നടത്തുന്നതിന് ആവശ്യമായ വെളിച്ചം, മൃതശരീരം ആശുപത്രിയിൽ എത്തിക്കുന്നതിനുളള സംവിധാനം, മറ്റ് ചെലവുകൾ എന്നിവയ്ക്കായി ജില്ലാ പോലീസ് മേധാവിമാർ നടപടി സ്വീകരിക്കും. ഇക്കാര്യം കൃത്യമായി നടപ്പിലാക്കുന്നത് ജില്ലാ പോലീസ് മേധാവിമാർ നിരീക്ഷിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week