മസ്‌കത്ത്:ഒമാനില്‍ രാത്രികാല ലോക്ഡൗണ്‍ അവസാനിപ്പിക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനം.ഓഗസ്റ്റ് 21 ശനിയാഴ്ച മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുഴുവന്‍ സമയം പ്രവര്‍ത്തിക്കാനാകും.ജനങ്ങള്‍ക്കു രാത്രി സമയങ്ങളിലും യാത്ര ചെയ്യാം.
രാജ്യത്തേക്കു വരുന്നവര്‍ക്ക് കോവിഡ് വാക്സീന്‍ നിര്‍ബന്ധമാക്കി.സെപ്തംബര്‍ 1 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.കര-കടല്‍-വ്യോമയാന അതിര്‍ത്തികള്‍ വഴി വരുന്നവരെല്ലാം ഒമാന്‍ അംഗീകരിച്ച രണ്ട് ഡോസ് വാക്സീന്‍ സ്വീകരിച്ചിരിക്കണം. യാത്രയ്ക്ക് മുമ്പും, ഒമാനില്‍ എത്തിയ ശേഷം വിമാനത്താവളത്തിലും പിസിആര്‍ പരിശോധന നടത്തണം.
സര്‍ക്കാര്‍ ഓഫിസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, മാളുകള്‍, റസ്റ്റോറന്റുകള്‍ മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിനും അടുത്ത മാസം ഒന്നു മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധമാണെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.