24 മണിക്കൂറിനുള്ളില്‍ കാബൂള്‍ വിമാനത്താവളത്തില്‍ അടുത്ത ആക്രമണം; മുന്നറിയിപ്പുമായി യുഎസ്, ഗുരുതര സാഹചര്യമെന്ന് ബൈഡന്‍
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണം നക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ അക്രമം നടന്നേക്കുമെന്നാണ് യുഎസ് മുന്നറിയിപ്പ്. കാബുള്‍ വിമാനത്താവളത്തിലും പരിസരത്തുമുള്ള അമേരിക്കന്‍ പൗരന്‍മാരോട് അതിവേഗം സുരക്ഷിത മേഖലയിലേക്ക് മാറാന്‍ എംബസി നിര്‍ദേശിച്ചു.
സൗത്ത് എയര്‍പോര്‍ട്ട് സര്‍ക്കിളിലും പാഞ്ച്ഷീര്‍ പട്രോള്‍ സ്റ്റേഷനും സമീപം അക്രമം നടന്നേക്കാമെന്നാണ് അമേരിക്കന്‍ വിലയിരുത്തല്‍. കഴിഞ്ഞദിവസം വിമാനത്താവളത്തില്‍ നടന്ന ബോംബാക്രമണത്തില്‍ 170പേര്‍ കൊല്ലപ്പെട്ടിരുന്നു.സ്ഥിതിഗതികള്‍ അതീവ ഗുരുതരമായിരിക്കുകയാണ്.
വിമാനത്താവളത്തിലെ തീവ്രവാദ ഭീഷണി കൂടിവരികയാണ് എന്നും പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. അടുത്ത 24-36 മണിക്കൂറിനുള്ളില്‍ ആക്രമണമുണ്ടാകുമെന്നാണ് കമാന്റര്‍മാര്‍ നല്‍കിയ വിവിരമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.