തേഞ്ഞിപ്പലം: ദേശീയപാത കാക്കഞ്ചേരി സ്പിന്നിങ് മില്ലിന് സമീപം നടന്ന വാഹനാപകടത്തില്‍ നവ ദമ്പതികള്‍ മരിച്ചു. ബുള്ളറ്റില്‍ സഞ്ചരിച്ച വേങ്ങര കണ്ണമംഗലം മാട്ടില്‍ വീട്ടില്‍ സലാഹുദ്ദീന്‍(25) ഭാര്യ ഫാത്തിമ ജുമാന (19)എന്നിവരാണ് മരിച്ചത്. 10 ദിവസം മുമ്പായിരുന്നു ഇവരുടെയും വിവാഹം.
ശനിയാഴ്ച രാവിലെ 10 മണിയോടെയായിരിന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് എതിരെ വന്ന ടാങ്കര്‍ ലോറിയുടെ അടിയില്‍ പെടുകയായിരുന്നു. സലാഹുദ്ദീന്‍ തത്സമയം മരിച്ചു. ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് ഫാത്തിമ ജുമാന മരിച്ചത്.
ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. ചേലേമ്പ്ര ഇളന്നുമ്മല്‍ കുറ്റിയില്‍ അബ്ദുല്‍ നാസറിന്റെ മകളാണ് മരിച്ച ഫാത്തിമ ജുമാന, മാതാവ് ഷഹര്‍ബാനു. സഹോദരങ്ങള്‍ സല്‍മനുല്‍ ഫാരിസ്, മുഹമ്മദ് ആദില്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News