![](https://breakingkerala.com/wp-content/uploads/2025/02/joseph-tajet.jpg)
ന്യൂഡല്‍ഹി: തൃശ്ശൂര്‍ ഡി.സി.സി. പ്രസിഡന്റായി അഡ്വ. ജോസഫ് ടാജറ്റിനെ പ്രഖ്യാപിച്ചു. നിയമനത്തിന് എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അനുമതി നല്‍കിയതായി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെ. മുരളീധരന്റെ തോല്‍വിയെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ വലിയ ആഭ്യന്തരസംഘര്‍ഷങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ജോസ് വള്ളൂര്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. പിന്നാലെ പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠന് താത്കാലിക ചുമതല നല്‍കിയിരുന്നു.
മൂന്നുമാസത്തെ താത്കാലിക ചുമതലയിലായിരുന്നു വി.കെ. ശ്രീകണ്ഠനെ ഡി.സി.സി. പ്രസിഡന്റാക്കിയത്. കോണ്‍ഗ്രസിന് ഏറെ പ്രധാനപ്പെട്ട ചേലക്കര ഉപതിരഞ്ഞെടുപ്പടക്കം താത്കാലിക പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് നേരിട്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News