News
പൊലീസ് തലപ്പത്ത് അഴിച്ചുപണി,ചൈത്ര തെരേസാ ജോൺ റെയിൽവേ എസ്പി
തിരുവനന്തപുരം:സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. പുതുതായി ഐപിഎസ് ലഭിച്ചവരിൽ എട്ട് എസ്പിമാർക്ക് നിയമനം നൽകി. യോഗേഷ് ഗുപ്തയെ ബെവ്കോ എം ഡി സ്ഥാനത്ത് നിന്നും മാറ്റി. ഡിഐജി എസ് ശ്യാംസുന്ദർ ആണ് ബെവ്കോയുടെ പുതിയ എംഡി.
ബെവ്കോ എംഡിയായിരുന്ന യോഗേഷ് ഗുപ്തയെ എഡിജിപി പൊലിസ് ട്രെയിനിംഗ് ആയി നിയമിച്ചു. എഡിജിപി ട്രെയിനിംഗ് എന്നത് പുതിയ പോസ്റ്റ് രൂപീകരിച്ചതാണ്. ചൈത്ര തെരേസാ ജോണിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ ചുമതലയിൽ നിന്ന് മാറ്റി. ചൈത്രയ്ക്ക് റെയിൽവേ എസ്പിയായി ആണ് പുതിയ നിയമനം. ഷൗക്കത്തലി ആണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് പുതിയ എസ് പി.
കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞെത്തിയ രാഹുൽ ആർ നായർ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പിയാകും. കെ.വി. സന്തോഷ് കുമാർ മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പിയായി തുടരും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News