30 C
Kottayam
Friday, May 17, 2024

കടകളില്‍ പ്രവേശനം വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം; പുതിയ മാര്‍ഗരേഖ പുറത്തിറക്കി സര്‍ക്കാര്‍

Must read

തിരുവനന്തപുരം: കടകളില്‍ പ്രവേശിക്കാന്‍ പുതിയ കൊവിഡ് മാര്‍ഗരേഖ പുറത്തിറക്കി സര്‍ക്കാര്‍. രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ കടകള്‍ തുറക്കാനാകുമെങ്കിലും കടകളിലെ ജോലിക്കാര്‍ക്കും സാധനം വാങ്ങാന്‍ എത്തുന്നവര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.

മൂന്നു വിഭാഗം ആളുകള്‍ക്ക് മാത്രമാണ് കടകളില്‍ പ്രവേശനം. ഇവര്‍ ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തവരാകണം. അല്ലെങ്കില്‍ ഒരു തവണയെങ്കിലും കൊവിഡ് വന്നു പൂര്‍ണമായി ഭേദമായവരാകണം. അല്ലെങ്കില്‍ സമീപ സമയത്ത് എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം എന്നതാണ് പുതിയ നിബന്ധന.
ബാങ്കുകള്‍, മാര്‍ക്കറ്റുകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലും നിബന്ധന ബാധകമാണ്. വ്യവസായസ്ഥാപനങ്ങളിലും തുറസായ ടൂറിസം കേന്ദ്രങ്ങളിലും നിബന്ധന ബാധകമാകും.

സംസ്ഥാനത്തെ പുതുക്കിയ കൊവിഡ് നിയന്ത്രണങ്ങള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് സഭയില്‍ പ്രഖ്യാപിച്ചത്. ടി.പി.ആറിനൊപ്പം ശാസ്ത്രീയമായ മാനദണ്ഡം അവലംബിക്കണമെന്നാണ് സര്‍ക്കാരിന് മുന്നില്‍ ഉയര്‍ന്നുവന്ന നിര്‍ദേശം. ജനസംഖ്യയില്‍ ആയിരം പേരില്‍ എത്രപേര്‍ക്ക് രോഗം വരുന്നുവെന്നത് പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

രോഗവ്യാപനം തടയുന്നതിന് ആള്‍ക്കൂട്ടം തടയുക എന്നത് ഏറ്റവും പ്രധാനമാണ്. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മകള്‍ ഉള്‍പ്പടെ ജനങ്ങള്‍ കൂടുന്ന സംവിധാനം ഒഴിവാക്കുന്ന രീതി പൊതുവില്‍ തുടരേണ്ടതുണ്ട്. ആരാധനാലയങ്ങളില്‍ വിസ്തീര്‍ണ്ണം കണക്കാക്കി വേണം ആളുകളെ ഉള്‍ക്കൊള്ളിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

കല്യാണങ്ങളിലും മരണാനന്തര ചടങ്ങുകളിലും പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. ഒരു പ്രദേശത്തെ ജനസംഖ്യയുടെ ആയിരം പേരില്‍ പത്തില്‍ കൂടുതല്‍ പേര്‍ക്ക് ഒരാഴ്ച രോഗമുണ്ടായാല്‍ അവിടെ ട്രിപ്പില്‍ ലോക്ക്ഡൗണാകും. മറ്റുള്ള ഇടങ്ങളില്‍ ആഴ്ചയില്‍ ആറ് ദിവസം വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. സ്വാതന്ത്ര്യം ദിനം പ്രമാണിച്ച് ഞായറാഴ്ച ലോക്ഡൗണില്‍ ഇളവ്. ഓണത്തിന്റെ തിരക്ക് കണക്കിലെടുത്ത് 22-ാം തിയതി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കും സാമൂഹിക അകലം പാലിക്കുന്നത് വ്യാപാര സ്ഥാപനങ്ങള്‍ ഉറപ്പാക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week