ന്യൂഡൽഹി : സംസ്ഥാന ബിജെപിയിൽ വൻ അഴിച്ചുപണി. സംസ്ഥാന ഭാരവാഹികൾ സംഘടനാ ജില്ലാ അധ്യക്ഷൻമാരാകും. സംസ്ഥാന സെക്രട്ടറി കരമന ജയന് തിരുവനന്തപുരം സെൻട്രലിന്റെ ചുമതല നൽകും. സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിക്കാണ് ആലപ്പുഴ സൗത്തിന്റെ ചുമതല.
മഹിള മോർച്ച അധ്യക്ഷ നിവേദിത സുബ്രഹ്മണ്യത്തിനാണ് തൃശൂർ വെസ്റ്റ് ചുമതല. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണനാണ് കോഴിക്കോട് നോർത്തിന്റെ ചുമതല. സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബുവിനാണ് കോഴിക്കോട് ടൗണിന്റെ ചുമതല. എം എൽ അശ്വിനിക്കാണ് കാസർകോടിന്റെ ചുമതല.
കൊല്ലം ഈസ്റ്റ് രാജി പ്രസാദിന്റെ ചുമതലയിലുമായിരിക്കും. നേരത്തെ ബിജെപി 14 ജില്ലകളെ വിഭജിച്ച് മുപ്പത് സംഘടനാ ജില്ലകളാക്കിയിരുന്നു. മറ്റന്നാളാണ് പ്രഖ്യാപനം.
സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ 14 റവന്യു ജില്ലകളെ 30 സംഘടനാ ജില്ലകളായി ബിജെപി വിഭജിച്ചിരുന്നു. പത്തനംതിട്ട, വയനാട്, കാസർകോട് ജില്ലകൾ ഒഴിച്ചുള്ള ബാക്കി ജില്ലകളെയാണ് വിവിധ സംഘടനാ ജില്ലകളായി ബിജെപി സംസ്ഥാന നേതൃത്വം വിഭജിച്ചിരിക്കുന്നത്. ഇതിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളെ മൂന്ന് സംഘടനാ ജില്ലകളായും ബാക്കിയുള്ള ജില്ലകളെ രണ്ട് സംഘടനാ ജില്ലകളുമായാണ് വിഭജിച്ചിരിക്കുന്നത്.