തൊടുപുഴ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണം എന്ന് ആവശ്യപ്പെട്ട് 24 മണിക്കൂര്‍ ഉപവാസം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവും ഇടുക്കി എംപിയുമായ ഡീന്‍ കുര്യാക്കോസ്. ഇന്ന് രാവിലെ 10 മണി മുതലാണ് സമരം നടത്തുന്നത്.
‘കേരളത്തിന് സുരക്ഷ, തമിഴ്നാടിന് ജലം’ എന്ന ആവശ്യം മുന്‍നിര്‍ത്തി കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് സുരക്ഷ ഭീഷണി ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ ഡാം ഡീക്കമ്മീഷന്‍ ചെയ്ത് പുതിയ ഡാം നിര്‍മ്മിക്കണം എന്ന ആവശ്യം ഉന്നയിച്ച് നാളെ, ഡിസംബര്‍ 4ന് രാവിലെ 10 മണി മുതല്‍ അഞ്ചാം തീയതി പത്തുമണിവരെ 24 മണിക്കൂര്‍ ഉപവാസം ചെറുതോണിയില്‍ നടത്തുന്നു.
പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സമാപനസമ്മേളന ഉദ്ഘാടനം തൊടുപുഴ എംഎല്‍എ പി ജെ ജോസഫ് നിര്‍വഹിക്കും.’- ഡീന്‍ കുര്യാക്കോസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
വ്യാഴാഴ്ചയും മുന്നറിയിപ്പില്ലാതെ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നിരുന്നു. പുലര്‍ച്ചെ രണ്ടരയ്ക്കും മൂന്നരക്കുമായാണ് 8 ഷട്ടറുകള്‍ തുറന്നത്. അഞ്ച് സ്പില്‍വേ ഷട്ടറുകള്‍ 60 സെന്റീമീറ്ററും ബാക്കിയുള്ളവ 30 സെന്റീമീറ്ററുമാണ് ഉയര്‍ത്തിയത്. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കടത്തിക്കാട്, മഞ്ചുമല മേഖലകളില്‍ വീടുകളില്‍ വെള്ളം കയറിയിരുന്നു. സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നതോടെ ഒരെണ്ണം ഒഴികെ എല്ലാ ഷട്ടറുകളും അടച്ചു. പുലര്‍ച്ചെയോടെയാണ് ഷട്ടറുകള്‍ അടച്ചത്. അണക്കെട്ടിലെ ജലനിരപ്പ് 141.95 അടിയായി. വെള്ളിയാഴ്ച രാത്രി 11ന് ഒന്‍പത് ഷട്ടറുകള്‍ തുറന്ന് പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടിയിരുന്നു.
സ്പില്‍വേയുടെ ഒന്‍പത് ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്റില്‍ 7211 ഘനയടി വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കിയത്. രാത്രി പത്തിന് ഏഴ് ഷട്ട റുകള്‍ ഉയര്‍ത്തി സെക്കന്റില്‍ 5,600 ഘനയടി വെള്ളം തുറന്നുവിട്ടിരുന്നു. രാത്രി ഏഴര മുതല്‍ സെക്കന്റില്‍ 3246 ഘനയടി വെള്ളം തുറന്നുവിട്ടിരുന്നു. ഇതാണ് പിന്നീട് തവണകളായി ഉയര്‍ത്തിയത്.