തൃശൂര്‍: നീതു വധക്കേസില്‍ പ്രതി നിധീഷ് കുറ്റക്കാരനെന്ന് കോടതി. വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് തൃശൂര്‍ ചിയ്യാരം സ്വദേശിനിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി നീതുവിനെ കുത്തിയും പെട്രോളൊഴിച്ചു തീവെച്ചും കൊലപ്പെടുത്തിയ കേസിലാണ് പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്.
23 ന് പ്രതിക്കുള്ള ശിക്ഷ വിധിക്കും. നിധീഷ് കളമശേരിയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. അമ്മ നേരത്തെ മരിച്ചതിനാല്‍ നീതു താമസിച്ചിരുന്നത് അമ്മാവന്റെ വീട്ടിലായിരുന്നു. കത്തിയും പെട്രോളുമായി ചിയ്യാരത്ത് നീതുവിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു നിധീഷ്.
നിലവിളി കേട്ട് ഓടിയെത്തിയ മുത്തശിയും അമ്മാവനും പ്രതിയെ കയ്യോടെ പിടികൂടി പോലീസിന് കൈമാറി. നീതുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലാന്‍ ഉപയോഗിച്ച കത്തിയും പെട്രോള്‍ കൊണ്ടുവന്ന കുപ്പിയും പോലീസ് കണ്ടെടുത്തു.