ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ വാസ്റ്റിന്‍ ബോസ്‌കോയ്ക്ക് സസ്‌പെന്‍ഷന്‍. താല്‍ക്കാലിക വാര്‍ഡന്‍ സുഭാഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് ഡിഐജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
പോലീസ് കസ്റ്റഡിയില്‍ നിന്നും അവശനിലയിലെത്തിച്ച പ്രതിക്ക് അടിയന്തര
വൈദ്യസഹായം നല്‍കിയില്ലെന്നും പ്രതിയുടെ ആരോഗ്യസ്ഥിതി മേലുദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News