കൊച്ചി: ദേവികുളത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ആര്‍.എം ധനലക്ഷ്മി ഹൈക്കോടതിയെ സമീപിക്കും. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായ ആര്‍.എം ധനലക്ഷ്മിയുടെ നാമനിര്‍ദേശ പത്രികയാണ് കഴിഞ്ഞ ദിവസം വരണാധികാരി തള്ളിയത്. സ്വന്തം നിലയ്ക്ക് കേസ് നല്‍കുമെന്ന് ധനലക്ഷ്മി പറഞ്ഞു.
നാളെ സ്ഥാനാര്‍ത്ഥി ഹൈക്കോടതിയെ സമീപിക്കും. അതേസമയം മണ്ഡലത്തില്‍ സ്വതന്ത്രയെ പിന്തുണയ്ക്കാനായിരുന്നു എന്‍ഡിഎ തീരുമാനം. ഇന്നലെ ഫോം 26 അപൂര്‍ണമെന്ന് ചൂണ്ടിക്കാണിച്ച് ഇവരുടെ പത്രിക തള്ളിയിരുന്നു. ധനലക്ഷ്മിയുടെ ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും തള്ളി.
എന്നാല്‍ പത്രിക തള്ളിയതിന്റെ കാരണം വ്യക്തമല്ലെന്ന് ധനലക്ഷ്മി പ്രതികരിച്ചു. നേരത്തെ ഗുരുവായൂരിലെയും തലശേരിയിലെയും നാമനിര്‍ദേശ പത്രിക തള്ളപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹര്‍ജി ഇന്ന് ഉച്ചയോടെ കോടതി പരിഗണിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News