മുംബൈ: അഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മുംബൈയിലെ വീട്ടില്‍ (മന്നത്തില്‍) എന്‍സിബിയുടെ റെയ്ഡ്. രാവിലെ ഷാരൂഖ് ആര്‍തര്‍ റോഡ് ജയിലിലെത്തി മകന്‍ ആര്യന്‍ ഖാനെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് എന്‍സിബി റെയ്ഡുമായി എത്തിയിരിക്കുന്നത്.
എന്‍സിബി ഉദ്യോഗസ്ഥരായ അഞ്ചു പേരാണ് റെയ്ഡിനായി മന്നത്തില്‍ എത്തിയിരിക്കുന്നത്. നടി അനന്യ പാണ്ഡെയുടെ മുംബൈയില്‍ വീട്ടിലും എന്‍സിബി ഉദ്യോഗസര്‍ റെയ്ഡ് നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. നടിയെ ചോദ്യം ചെയ്യനായി എന്‍സിബി ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
വ്യാഴാഴ്ച രാവിലെ ഏതാനും മിനിറ്റുകള്‍ മാത്രമായിരുന്നു ആര്‍തര്‍ റോഡിലെ ജയിലിലെത്തി ആര്യനെ ഷാരൂഖ് സന്ദര്‍ശിച്ചത്. ഉടന്‍തന്നെ അദ്ദേഹം ഇവിടെനിന്നും മടങ്ങുകയും ചെയ്തിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കാനും അദ്ദേഹം തയാറായില്ല. ഇതിനിടെ, ആര്യന്റെ ജാമ്യാപേക്ഷയിലെ വാദം ബോംബെ ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു.
അതേസമയം കേസില്‍ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി മാറ്റി. ഒക്ടോബര്‍ 26 ലേക്കാണ് ജാമ്യാപേക്ഷ പരിഗണിക്കന്നത് മാറ്റിയത്. ജാമ്യാപേക്ഷ ഉടന്‍ പരിഗണിക്കണമെന്ന് ആര്യന്റെ അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി വിധി പറയാന്‍ മാറ്റുകയായിരുന്നു.