ബംഗളൂരു: മയക്കുമരുന്നു കേസില്‍ ബിനീഷ് കോടിയേരിക്ക് ക്ലീന്‍ചിറ്റില്ലെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ആവശ്യമെങ്കില്‍ ബിനീഷിനെ ഇനിയും ചോദ്യം ചെയ്യുമെന്നും എന്‍സിബി അറിയിച്ചു.
നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നു വെള്ളിയാഴ്ച ബിനീഷ് കോടിയേരിയെ പ്രത്യേക എന്‍ഡിപിഎസ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. നാലു ദിവസമാണ് എന്‍സിബി ബിനീഷിനെ ചോദ്യംചെയ്തത്. മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ ഒക്ടോബര്‍ 29നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) ബിനീഷിനെ അറസ്റ്റ് ചെയ്തത്.
നിരവധി ദിവസങ്ങള്‍ ചോദ്യംചെയ്തശേഷം ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്കു മാറ്റിയിരുന്നു. നവംബര്‍ 17നാണ് എന്‍സിബി ബിനീഷിനെ അറസ്റ്റ് ചെയ്തത്. ബിനീഷിന്റെ സുഹൃത്തും മലയാളിയുമായ അനൂപ് മുഹമ്മദിനെ എന്‍സിബി അറസ്റ്റ് ചെയ്തതോടെയാണ് അന്വേഷണം ബിനീഷിലേക്കെത്തിയത്.