നസ്രിയയെ കെട്ടിപ്പിടിച്ചിരിക്കുന്ന താരസുന്ദരിയെ മനസിലായോ? ചിത്രങ്ങള്‍ വൈറല്‍
മലയാളത്തിന്റെ ക്യൂട്ട് താരമാണ് നസ്രിയ നസിം. നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹം കഴിഞ്ഞ് ചെറിയ ഇടവേളയ്ക്ക് ശേഷം താരം സിനിമയില്‍ സജീവമാണ്. എന്നാല്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് താരം കൂടുതല്‍ സമയം ചെലവഴിക്കുന്നത്. സിനിമയില്‍ നിരവധി സുഹൃത്തുക്കളുള്ള താരമാണ് നസ്രിയ. അവര്‍ക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാനും താരം മറക്കാറില്ല. ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുന്നത് നസ്രിയയുടെ പുതിയ ചിത്രമാണ്.
തന്റെ പ്രിയപ്പെട്ട ഒരാള്‍ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ആ വ്യക്തി നസ്രിയയ്ക്ക് മാത്രമല്ല മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട ആളാണ്. നടി ജ്യോതിര്‍മയിക്കൊപ്പമുള്ള ചിത്രങ്ങളാണ് നസ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിറഞ്ഞ ചിരിയോടെ നസ്രിയയെ കെട്ടിപ്പിടിച്ചിരിക്കുകയാണ് താരം. ഷോര്‍ട്ട് ഹെയറില്‍ കൂള്‍ ലുക്കിലാണ് ജ്യോതിര്‍മയിയെ കാണുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ജ്യോതിര്‍മയിയുടെ ലുക്കിനെ പ്രശംസിച്ച് റിമ കല്ലിങ്കലും രംഗത്തെത്തിയിട്ടുണ്ട്.
മലയാളത്തില്‍ മാത്രമല്ല തമിഴ് തെലുങ്ക് സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന നടിയാണ് ജ്യോതിര്‍മയി. എന്നാല്‍ ഏറെ നാളായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് താരം. 2015 ലാണ് സംവിധായകന്‍ അമല്‍ നീരദുമായി താരം വിവാഹം കഴിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ആക്റ്റീവല്ല താരം. കുറച്ചു നാളുകള്‍ക്ക് മുന്‍പ് തലമൊട്ടയടിച്ച ജ്യോതിര്‍മയിയുടെ ചിത്രം പങ്കുവെച്ചിരുന്നു.
https://www.instagram.com/p/CHMoJ3ppEGV/?utm_source=ig_web_copy_link