Entertainment

നയൻതാര- വിഘ്‌നേഷ് ശിവൻ വിവാഹം; ഡിജിറ്റൽ ക്ഷണക്കത്ത് പുറത്ത്, വേദിയിൽ മാറ്റം

ആരാധകർ ഏറെ കാത്തിരിക്കുന്ന താരവിവാഹത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്ത്. നയൻതാര- വിഘ്‌നേഷ് ശിവൻ വിവാഹം ജൂൺ ഒൻപതിന് നടക്കുമെന്ന അഭ്യൂഹങ്ങൾ ഉറപ്പിക്കുന്ന തരത്തിൽ താരങ്ങളുടേതെന്ന് കരുതുന്ന ഡിജിറ്റൽ ക്ഷണക്കത്ത് പുറത്തുവന്നിരിക്കുകയാണ്. ഒരു ഓൺലൈൻ മാദ്ധ്യമമാണ് ക്ഷണക്കത്ത് പുറത്തുവിട്ടത്.

മോഷൻ പോസ്റ്ററിന്റെ രൂപത്തിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. ജൂൺ ഒൻപതിന് തിരുപ്പതിയിൽവച്ചായിരിക്കും വിവാഹമെന്നാണ് ആദ്യം പ്രചരിച്ചിരുന്നത്. എന്നാൽ ക്ഷണക്കത്ത് പ്രകാരം മഹാബലിപുരത്ത് വച്ചാകും വിവാഹം. നയൻ, വിക്കി എന്നാണ് വധൂവരൻമാരുടെ പേര് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

2015ൽ പുറത്തിറങ്ങിയ വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിനിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. ചിത്രത്തിൽ നയൻതാരയായിരുന്നു നായിക. കഴിഞ്ഞ വർഷം താരങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

നയനും വിക്കിയും വീണ്ടുമൊന്നിച്ച പുതിയ ചിത്രമായ ‘കാതുവാക്കുലെ രെണ്ട് കാതൽ’ കഴിഞ്ഞ ഏപ്രിൽ 28നാണ് തിയേറ്ററുകളിൽ എത്തിയത്. വിജയ് സേതുപതി നായകനായ ചിത്രത്തിൽ സാമന്തയാണ് മറ്റൊരു നായിക. ‘ഓ2’ എന്ന തമിഴ് ചിത്രമാണ് നയൻതാരയുടേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. അജിത്ത് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് വിഘ്‌നേഷ് ശിവൻ ഇപ്പോൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker