കൊച്ചി:നടി എന്നതിലുപരി നർത്തകി കൂടിയാണ് നവ്യ നായർ. സിനിമയിൽ സജീവമായിരിക്കുമ്പോഴും നൃത്തവും കൂടെത്തന്നെ കൊണ്ടുപോകാൻ താരം ശ്രദ്ധിച്ചിരുന്നു. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും നൃത്തത്തിൽ നിന്നും ചെറിയ ഇടവേള എടുത്ത താരം പിന്നീട് അഭിനയത്തിലേക്കും നൃത്തത്തിലേക്കും തിരിച്ചുവന്നു. താരം ഇപ്പോൾ മാതംഗി എന്ന നൃത്ത സ്കൂൾ നടത്തുന്നുണ്ട്.
സ്വന്തം വീടിൻറെ മുകൾ നിലയിലാണ് നവ്യ മാതംഗി തുടങ്ങിയത്. ഇപ്പോൾ തന്റെ നൃത്തത്തോടുള്ള പ്രണയക്കെുറിച്ചും മാതംഗി തുടങ്ങിയതിനെക്കുറിച്ചുുമാെക്കെ സംസാരിക്കുകയാണ് നവ്യ. ഡാൻസ് സ്കൂളിൻഖെ പണി തുടങ്ങുമ്പോൾ തന്റെ മനസ്സിൽ വലിയ സന്തോഷമായിരുന്നുവെന്നും ഇവിടെ അടുത്തുള്ള കുട്ടികൾക്കൊക്കെ പഠിക്കാമല്ലോ എന്നൊക്കെ ആയിരുന്നു മനസ്സിലെന്നും താരം പറയുന്നു.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് നവ്യ മനസ്സുതുറന്നത്. തൻ്റെ പാഷൻ പ്രോജക്റ്റിനെക്കുറിച്ചരിയാൻ ചെയ്യാൻ നിങ്ങളെ ക്ഷണിക്കുന്നു . കൃപയുടെയും ആവിഷ്കാരത്തിൻ്റെയും സത്ത ഉൾക്കൊള്ളുന്ന ഒരു നൃത്ത വിദ്യാലയം. നിങ്ങളൊരു നർത്തകിയോ കലാസ്നേഹിയോ ആകട്ടെ, നവ്യയുടെ മാതാംഗിയിലേക്കുള്ള ഈ യാത്ര നഷ്‌ടപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കില്ല എന്ന് കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചത്.
ഇവിടെയൊരു അസോസിയേഷനൊക്കെയുണ്ട്. അവരോട് നൃത്ത വിദ്യാലയം തുടങ്ങുന്നതിനെക്കുറിച്ച് പറഞ്ഞപ്പോൾ അത്ര നല്ല പ്രതികരണമായിരുന്നില്ല ലഭിച്ചതെന്നും നവ്യ വ്യക്തമാക്കി. ഇവിടെയുള്ളവരൊക്കെ കൂടുതലും പ്രായമായവരാണ്. അവരുടെ സ്വൈര്യവും പ്രൈവസിയുമൊക്കെ പ്രധാനപ്പെട്ടതാണ്. നൃത്ത വിദ്യാലയം ഇവിടെ തുടങ്ങാൻ പറ്റില്ലെന്ന് പറഞ്ഞ് അവർ കോടതിയിൽ പോയി സ്റ്റോ ഒക്കെ വാങ്ങിയിരുന്നു. ഞാൻ ഗുരുവായൂരപ്പന്റെ ഭക്തയാണ് എല്ലാവർക്കും അറിയാമല്ലോ. നന്ദനം എന്ന സിനിമയിൽ അഭിനയിക്കുന്നതിന് മുൻപെ ഞാൻ ഗുരുവായൂരപ്പന്റെ ഭക്തയാണ് താരം പറയുന്നു.
നന്ദനവും ബാലാമണിയും എനിക്ക് ഗുരുവായൂരപ്പൻ സമ്മാനിച്ചതാണെന്ന് ഞാൻ കരുതുന്നു. എന്ത് പ്രശ്നം വന്നാലും ഞാൻ ഗുരുവായൂരപ്പനോട് ആണ് പറയുന്നത്. എല്ലാ മാസവും ഞാൻ ഗുരുവായൂരപ്പനെ കാണാൻ പോവാറുണ്ട് നവ്യ പറഞ്ഞു. വീട്ടിലേക്ക് വേറൊരു എൻട്രിയും ഡാൻസ് സ്കൂളിന് വേറൊരു ഗേറ്റും വെയ്ക്കാനായിരുന്നു തീരുമാനിച്ചത്. അതാെന്നും അവർ സമ്മതിച്ചില്ല. ഇതൊന്നും എല്ലാവരുമല്ല, ചില സ്ഥാപിത താല്പര്യങ്ങൾ ഉള്ള വ്യക്തികളാണ് ഇതിന് പിന്നിൽ നവ്യ പറഞ്ഞു. എല്ലാത്തിനുമൊടുവിൽ ഒരു സന്തോഷമുണ്ടല്ലോ അതാണ് എനിക്ക് മാതംഗി താരം പറയുന്നു.
സരസ്വതി ദേവിയുടെ തന്ത്രത്തിലുള്ള പേരാണ് മാതംഗി. നീലയും പച്ചയുമൊക്കെയാണ് മാതംഗിയുടെ കളർ മങ്ങിയത് പോലെയാെക്കെയാണ് ഇന്റീരിയർ എന്ന് കാണുന്നവരെല്ലാം ആദ്യം അഭിപ്രായപ്പട്ടിരുന്നു. ചെയ്ത് വന്നപ്പോൾ അതാക്കെ മാറി പിന്നെ ഇവിടെ പരമാവധി സ്ഥലങ്ങളിൽ പച്ചപ്പുണ്ട്. വീടിന് ചുറ്റുപാടും ചെടികളാണ്.
വീടിനകത്ത് നിന്ന് എനിക്ക് ഇവിടേക്ക് വരനായി ഒരു സ്റ്റെയർ ഇട്ടിട്ടുണ്ട്. മാതംഗിയിലെ ഓരോ സ്ഥലങ്ങളെക്കുറിച്ചും നവ്യ സംസാരിക്കുന്നുണ്ട്. നിരവധിപേരാണ് നവ്യയുടെ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. ആരെക്കൊ തടയാൻ ശ്രമിച്ചാലും ചേച്ചി അതാെക്കെ തരണം ചെയ്തില്ലേ എന്നനാണ് ആരാധകർ പറയുന്നത്.