FeaturedHome-bannerKeralaNews

AKG സെന്റർ ആക്രമണക്കേസ്:നവ്യയെ പ്രതി ചേര്‍ത്തു, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും പ്രതി

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ ക്രൈംബ്രാഞ്ച് രണ്ട് പേരെ കൂടി പ്രതി ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍, പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി. നവ്യ എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഇരുവരെയും പ്രതി ചേര്‍ത്തിരിക്കുന്നത്. രണ്ട് പേരും ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന വിവരം.

എകെജി സെന്റര്‍ ആക്രമണക്കേസില്‍ അറസ്റ്റിലായ ജിതിനെ സഹായിച്ചത് നവ്യയാണെന്നാണ് കണ്ടെത്തല്‍. നേരത്തെ, സംഭവത്തില്‍ രണ്ട് പേരുടെ പങ്കുകൂടി കൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രാദേശിക നേതാവ് സ്‌കൂട്ടര്‍ എത്തിക്കുന്നതില്‍ സഹായിച്ചു എന്നും ഗൂഢാലോചയില്‍ മറ്റൊരാള്‍ക്ക് പങ്കുണ്ടെന്നുമാണ് കണ്ടെത്തിയത്. ഇരുവര്‍ക്കും നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കുങ്കെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

ആറ്റിപ്രയിലെ പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാവായ ടി. നവ്യയാണ് സംഭവ ദിവസം ജിതിന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ എത്തിച്ച് നല്‍കിയതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കുന്നുകഴി ഭാഗത്തേക്ക് ജിതിന്‍ കാറിലെത്തിയപ്പോള്‍, നവ്യ സ്‌കൂട്ടര്‍ എത്തിച്ച് നല്‍കുകയായിരുന്നു. കാറില്‍ നവ്യയെ ഇരുത്തിയ ശേഷം ജിതിന്‍ സ്‌കൂട്ടറുമായി പോയി ആക്രണം നടത്തി തിരികെയെത്തി. അതിന് ശേഷം ഇരുവരും മടങ്ങുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.

കൃത്യം നിര്‍വഹിക്കാന്‍ ജിതിന് നിര്‍ദേശം നല്‍കിയത് സുഹൈല്‍ ഷാജഹാനാണെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇയാള്‍ക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ അടക്കമുള്ളവരുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ഇവര്‍ രണ്ട് പേരും ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നു. ഇവര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button