CrimeFeaturedHome-bannerKeralaNews
കൊച്ചി നഗരത്തിലെ ആഡംബര ഹോട്ടലുകളില്‍ റെയ്ഡ്, മയക്കുമരുന്ന് പിടിച്ചെടുത്തു, നിരവധി പേർ അറസ്റ്റിൽ
കൊച്ചി:നഗരത്തിലെ ആഡംബര ഹോട്ടലുകളില്‍ റെയ്ഡ്. കസ്റ്റംസ്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ്. കൊച്ചിയിലേക്ക് വലിയ രീതിയില്‍ മയക്കുമരുന്ന് എത്തിയതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്.
മയക്കുമരുന്ന് ഉപയോഗിച്ചുള്ള ഡിജെ പാര്‍ട്ടി നടക്കുന്നതായും വിവരമുണ്ട്. ഇതേ തുടര്‍ന്നാണ് റെയ്ഡ് നടക്കുന്നത്.ചക്കരപ്പറമ്പിലെ ഹോളി ഡേ ഇന്നിൽ മുന്നൂറിലധികം യുവതീ യുവാക്കളാണ് ഡി.ജെ പാർട്ടിയിൽ പങ്കെടുത്തത്.ഇവരിൽ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്തതായാണ് വിവരം. വനിതകളടക്കം അറസ്റ്റിലായിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News