കാക്കനാട്: ഇൻഫോപാർക്കിനു സമീപത്തെ ഫ്ലാറ്റിൽ നിന്നും 83 ബോട്ടിൽ ഹാഷിഷ് ഓയിലും, എം.ഡി.എം.എയും ഇൻഫോപാർക്ക് പൊലീസ് പിടികൂടി.ആലപ്പുഴ വള്ളിക്കുന്നം സ്വദേശി കൊല്ലക പടീറ്റതിൽ മുഹമ്മദ് സിറാജ് (21), കല്ലമ്പലം സ്വദേശി ഇർഫാൻ മൻസിൽ റിസ്വാൻ(23), വഴുതക്കാട് സ്വദേശി അമൃതഗർഭ ശങ്കരനാരായണൻ(23), ആലപ്പുഴ ചേർത്തല മണപ്പുറം സ്വദേശി വടക്കേകുന്നത്ത് ജിഷ്ണു (22), തേക്കേമുറി പുളിയന്നൂർ സ്വദേശി ഏഴപ്പറമ്പിൽ അനന്തു സജി(27), ഹരിപ്പാട് ചിങ്ങോട് സ്വദേശി മൂടോളിൽ കിഴക്കേതിൽ അഖിൽ മനോജ് (24) , ചാവക്കാട് പിള്ളക്കാട് സ്വദേശി പുതുവടതയിൽ അൻസാരി(23), കോട്ടയം വില്ലൂന്നി സ്വദേശിനി തിരുത്താക്കിരി പുത്തൻപുരക്കൽ കാർത്തിക (26) എന്നിവരാണ് പിടിയിലായത്.
അന്വേഷണ സംഘം എത്തുമ്പോൾ മുറിയിൽ ഏഴ് ആണുങ്ങളും ഒരു യുവതിയും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.ഇൻഫോപാർക്ക്, സ്മാർട് സിറ്റി എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഐ.ടി പ്രൊഫഷണലുകൾക്കിടയിൽ വിതരണം ചെയ്യാനെത്തിച്ചതാവാം ഇവയെന്ന നിഗമനത്തിലാണ് പൊലീസ്, കാക്കനാടും, പരിസരങ്ങളിലുമായുള്ള ഫ്ലാറ്റു സമുച്ചയങ്ങൾ, വില്ലകൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് മാഫിയകൾ തമ്പടിച്ചിട്ടും അധികൃതരുടേത് അനങ്ങാപ്പാറനയമെന്ന ആക്ഷേപവും ശക്തമാണ്.
വിദേശ കമ്പോളങ്ങളിൽ കോടികൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് ഇന്നലെ മെമ്പർപടിക്ക് സമീപമുള്ള കെൻ്റ് ഫ്ലാറ്റ് സമുച്ചയത്തിൽ നിന്നും അന്വേഷണ സംഘം പിടികൂടിയത്.