കോട്ടയം: കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍ കരുതലെന്ന നിലയില്‍ നാഗമ്പടം സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രത്തിലെ ശുശ്രൂഷകള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
പ്രായമുള്ളവരും രോഗ സാധ്യതയുള്ളവരും സ്വഭവനങ്ങളിലിരുന്നു പ്രാര്‍ത്ഥിക്കണം. കുമ്പസാരം, കൗണ്‍സലിംഗ്, കൈവെയ്പ് ശുശ്രൂഷ എന്നിവ താല്കാലികമായി റദ്ദാക്കുന്നു, വിശുദ്ധ കുര്‍ബാനയുടെ സ്വീകരണം നാവിനു പകരം കൈകളിലായിരിക്കും നടത്തുക എന്നീ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പള്ളിയിലെ ശുശ്രൂഷകള്‍ കോട്ടയം സെന്റ് ആന്റണീസ് ചര്‍ച്ച് എന്ന യുടൂബ് ചാനലില്‍ ലഭ്യമാകുമെന്നും റെക്ടര്‍ മോണ്‍ സെബാസ്റ്റിയന്‍ പൂവത്തുങ്കല്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News