വയസ് 22,അഭിനയിച്ചത് ഏതാനും ഫ്‌ളോപ്പ് സിനിമകളില്‍, എന്നാല്‍ ഒരു വര്‍ഷത്തിനിടെ ആസ്തി 77 കോടി,അടിമുടി ദുരൂഹതകളുമായി അനന്യ പാണ്ഡെയുടെ ജീവിതം
മുംബൈ:ബോളിവുഡിലെ നടിമാരില്‍ അധികം കേള്‍ക്കാത്ത പേരുകളില്‍ ഒന്നായിരുന്നു അനന്യ പാണ്ഡെയുടേത്. എന്നാല്‍ ആഡംബര കപ്പലിലെ ലഹരിമരുന്ന് പാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന്‍ ഖാന്റെ പേരിനൊപ്പമാണ് ഇപ്പോള്‍ ഈ പേര് ഉയര്‍ന്നു കേള്‍ക്കുന്നത്. എന്‍.സി.ബി (നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ) ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും വീട്ടില്‍ റെയ്ഡ് ചെയ്യുകയും ചെയ്തു. ഏതാനും ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച അനന്യ പാണ്ഡെയ്ക്ക് 77 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2, പതി പത്‌നി ഔര്‍ വോ, ഖാലി പീലി എന്നീ സിനിമകള്‍ അനന്യ അഭിനയിച്ച ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ക്ക് ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. എന്നാലിപ്പോള്‍ ഇവരുടെ ആസ്തിയെ കുറിച്ച് സംശയങ്ങള്‍ ഏറെയാണ്.
നടന്‍ ചങ്കി പാണ്ഡെയുടെ മകളായ അനന്യയ്ക്ക് കുട്ടിക്കാലം മുതല്‍ സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. അച്ഛനെപ്പോലെ ബോളിവുഡില്‍ ഒരു ഇടം നേടാന്‍ അവര്‍ ആഗ്രഹിച്ചു. 21-ാം വയസ്സില്‍, സ്റ്റുഡന്റ് ഒഫ് ദി ഇയര്‍ 2 എന്ന ചിത്രത്തിലൂടെയാണ് അനന്യ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഒരു വര്‍ഷത്തിനിടയില്‍ നടിക്ക് എങ്ങനെ 77 കോടി രൂപയുടെ ആസ്തി ഉണ്ടായെന്നാണ് ഇപ്പോള്‍ ചോദ്യം ഉയര്‍ന്നിരിക്കുന്നത്.
ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനുമായി നടി അനന്യ പാണ്ഡെ നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് പുറത്ത് വന്നിരുന്നു.ഇരുവരും തമ്മില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട് ചാറ്റ് നടത്തിയതായി കേസന്വേഷിക്കുന്ന നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്ലൂറോ വ്യക്തമാക്കി. ആര്യന്‍ കഞ്ചാവ് ലഭിക്കുമോ എന്ന് ചോദിക്കുമ്ബോള്‍, ശരിയാക്കാം എന്ന് അനന്യ പറഞ്ഞെന്ന് തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ എന്‍സിബിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം അനന്യ ആര്യന് ലഹരിമരുന്ന് എത്തിച്ചതായി അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടില്ല.
അതേസമയം തുടര്‍ച്ചയായ രണ്ടാം തവണയും എന്‍സിബി അനന്യയെ ചോദ്യം ചെയ്തു. വാട്‌സ് ആപ്പ് തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. എത്ര തവണ ലഹരി വാങ്ങിയിട്ടുണ്ട്?, ചാറ്റ് അനുസരിച്ച് ലഹരി എത്തിച്ചു നല്‍കുന്നത് ആരാണ്?, ലഹരി നേരിട്ടുവാങ്ങുകയാണോ ചെയ്യുക?, ഓരോ തവണയും വാങ്ങിയ ലഹരിയുടെ അളവെത്ര, ആര്യനുമൊന്നിച്ച് എത്ര കാലമായി ലഹരി ഉപയോഗിക്കുന്നു കൂടെ ലഹരി ഉപയോഗിക്കുന്ന മറ്റുള്ളവര്‍ ആരൊക്കെ?, ഇതുസംബന്ധിച്ച പണമിടപാടുകള്‍ എങ്ങനെയാണ്?, എവിടെ വച്ചാണ് ലഹരി തരുന്ന ആളെ കാണുന്നത്?, ഇതുമായി ബന്ധപ്പെട്ട സുഹൃത്തുകള്‍ ആരോക്കെ? തുടങ്ങിയ ചോദ്യങ്ങളാണ് എന്‍സിബി ആരാഞ്ഞതെന്ന് ദേശീയ മാധ്യമമായ ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
പിതാവും നടനുമായി ചങ്കി പാണ്ഡെയ്ക്ക് ഒപ്പമാണ് അനന്യ ബാന്ദ്രയിലെ എന്‍സിബി ഓഫീസിലെത്തിയത്. ഇതേവരെ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ച അനന്യ ആര്യനുമായി ഒരു വര്‍ഷം മുമ്ബ് നടത്തിയ ചാറ്റാണിതെന്നും വ്യക്തമാക്കി. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയാണ് നടിയെ ചോദ്യം ചെയ്തത്.
അനന്യയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്നും നടിയുടെ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തിരുന്നു.
ആര്യന്‍ ഖാനും അനന്യയും തമ്മില്‍ നടത്തിയ വാട്‌സ്‌ആപ്പ് ചാറ്റില്‍ ലഹരിമരുന്ന് സംബന്ധമായ സന്ദേശങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അനന്യയെ എന്‍സിബി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എന്‍സിബി കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അനന്യയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.ബോളിവുഡ് നടന്‍ ചങ്കി പാണ്ഡെയുടെയും ഭാവന പാണ്ഡെയും മകളാണ് 22കാരിയായ അനന്യ. ആര്യന്റെയും സഹോദരി സുഹാനയുടെയും അടുത്തസുഹൃത്ത് കൂടിയാണ് അനന്യ.