ഏറ്റുമാനൂര്‍: ഭാര്യയെ അടിച്ചുകൊന്ന യുവാവ് അറസ്റ്റില്‍. ഏറ്റുമാനൂര്‍ ചിറക്കുളം ഭാഗത്ത് ശാന്തിഭവനില്‍ ആഷ(22) ആണ് മരിച്ചത്. ഭര്‍ത്താവ് വിനീത്(30) നെ ഏറ്റുമാനൂര്‍ എസ്.എച്ച്.ഒ എ.ജെ.തോമസ് അറസ്റ്റ് ചെയ്തു.തിങ്കളാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.വിനീതിനും ഭാര്യയ്ക്കുമൊപ്പം വീട്ടില്‍ ബന്ധുവായ സ്ത്രീയും താമസിച്ചു വന്നിരുന്നു. ഭര്‍ത്താവും ഇവരും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടെന്ന് ആഷ സംശയിച്ചിരുന്നു.ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കടിയ്ക്കുന്നതും പതിവായിരുന്നു.രാത്രിയില്‍ മദ്യപിച്ച് വീട്ടിലെത്തിയ വിനീതും ആഷയും തമ്മില്‍ വഴക്കുണ്ടായി.തുടര്‍ന്ന് വിനീത് ആഷയെ മര്‍ദ്ധിയ്ക്കുകയും. ഭിത്തിയില്‍ തലയടിയ്ക്കുകയുമായിരുന്നു.വീട്ടിലൊപ്പമുണ്ടായിരുന്ന യുവതിയാണ് വിവരം പോലീസിനെ അറിയിച്ചത്.വീട്ടിലെത്തയ പോലീസ് ആഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News