ഇടുക്കി: ഇടുക്കിയില്‍ 50 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി 12 വര്‍ഷത്തിന് ശേഷം പിടിയില്‍. കല്‍കൂന്തല്‍ ഈട്ടിത്തോപ്പ് സ്വദേശി ഗിരീഷാണ് പിടിയിലായത്. പ്രതിയുമായി ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
2008 ലായിരുന്നു കേസിനാസ്പദമായ സംഭവം. കാഞ്ചിയാര്‍ കൈപ്പറ്റയില്‍ 50 വയസുള്ള കുഞ്ഞുമോളെ പ്രതി ഗിരീഷ് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. 2008 ഒക്ടോബറില്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
തുടര്‍ന്ന് ഇടുക്കി ക്രൈം ബ്രാഞ്ച് എസ്.പി. പി.കെ. മധുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News