KeralaNews

ആലപ്പുഴ കളർകോട് കെ എസ് എഫ് ഇ ഓഫീസിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; സഹോദരീ ഭർത്താവ് കസ്റ്റഡിയിൽ

ആലപ്പുഴ: കളർകോടുള്ള കെ എസ് എഫ് ഇ ശാഖയിയില്‍ പണം അടക്കാന്‍ വന്ന വനിതാ കളക്ഷൻ ഏജന്‍റിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം.പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് കാളുതറ വീട്ടില്‍ രാഗേഷിന്‍റെ ഭാര്യ മായദേവി(37)ക്കാണ് വെട്ടേറ്റത്.

കഴുത്തിന് പിന്നിൽ ഇടത് തോൾഭാഗത്ത് ആഴത്തിൽ വെട്ടേറ്റ മായയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് മായയുടെ സഹോദരി ഭര്‍ത്താവ് കൈചൂണ്ടി കളരിക്കല്‍ ശ്രീവിഹാറില്‍ സുരേഷ് ബാബുവിനെ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കള്ളക്കേസ് കൊടുത്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം.തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ കെ. എസ് എഫ്‌ ഇ ഓഫീസിൽ പണം അടക്കാനെത്തിയ മായ ജീവനക്കാരിയുമായി  സംസാരിച്ച് നില്‍ക്കുന്നതിനിടെ സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കടന്ന സുരേഷ് ബാബു പിന്നില്‍ നിന്ന് വെട്ടുകയായിരുന്നു. 

ഇതിനിടെ ഇയാളുടെ കയ്യില്‍ നിന്ന് ആയുധം തെറിച്ചുപോയി. വീണ്ടും ആയുധം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ  ജീവനക്കാര്‍ ഓടിയെത്തി ഇയാളെ കീഴ്പ്പെടുത്തി.സുരേഷ് ബാബു മദ്യപിച്ച് ഭാര്യ അശ്വതിയെ പതിവായി ഉപദ്രവിക്കുമായിരുന്നു. വിവാഹ ബന്ധം വേര്‍പെടുത്താന്‍ നിയനടപടി സ്വീകരിച്ചശേഷം കഴിഞ്ഞ ഒരു വര്‍ഷമായി അശ്വതി കുട്ടികളുമൊത്ത് കളര്‍കോടുള്ള സ്വന്തം വീട്ടിലാണ് താമസം.

നാലാം ക്ലാസ് വിദ്യാര്‍ഥിയായ മകനെ കൂട്ടികൊണ്ടുപോകുവാനും സുരേഷ് ബാബു ശ്രമിച്ചിരുന്നു.തിങ്കളാഴ്ച പകല്‍ സ്കൂളില്‍ ചെന്നിരുന്നെങ്കിലും  അധികൃതര്‍ കുട്ടിയെ ഇയാൾക്കൊപ്പം വിട്ടില്ല.മായയെ കൊലപ്പെടുത്തുമെന്ന് പറഞ്ഞാണ് ഇയാള്‍ കളര്‍കോടുള്ള കെ എസ് എഫ് ഇ ശാഖയിലെത്തുന്നത്.കസ്റ്റഡിയിലായ സുരേഷ് ബാബു പൊലീസ് നിരീക്ഷണത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button