പാരിപ്പള്ളി: ദമ്പതികളെ ലോറിയിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കഴിഞ്ഞ ജൂലൈ ആറിന് കൊല്ലം പാരിപ്പള്ളി ഇഎസ്ഐ ജംഗ്ഷന് സമീപം വച്ച് ദന്പതികളെ ലോറിയിടിച്ചിട്ടശേഷം മാരകമായി ഉപദ്രവിച്ച കേസിലെ പ്രതിയായ പാരിപ്പള്ളി പാന്പുറം ഇഎസ്ഐ ജംഗ്ഷനുസമീപം കോലായിൽ വീട്ടിൽ അജീഷ് (24) നെയാണ് പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
പാരിപ്പള്ളി ഇഎസ്ഐ ജംഗ്ഷന് സമീപം വച്ച് പാന്പുറം ഇഎസ്ഐ ജംഗ്ഷന് സമീപം തൻസീനാ മൻസിലിൽ ബദറുദീൻ (52), ഭാര്യ സബീനാ ബീവി (48) എന്നിവർ സ്കൂട്ടറിൽ സഞ്ചരിച്ചു വരവേ പ്രതി ലോറികൊണ്ട് ഇടിച്ചശേഷം റോഡ് സൈഡിലേക്ക് തെറിച്ചുവീണ ദന്പതികളെ പ്രതി ലോറിയിൽ നിന്നും ഇറങ്ങി വന്ന് ശാരീരികമായി കഠിന ദേഹോപദ്രവം ഏൽപ്പിച്ചു.
ബദറുദീന്‍റെ കൈവിരലിന് പൊട്ടൽ സംഭവിച്ചിരുന്നു. ഒളിവിൽപ്പോയ അജീഷ് തിരികെ നാട്ടിലെത്തിയതായി സിറ്റി പോലീസ് കമ്മീഷണർ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News