തൃശൂരില്‍ പ്രണയത്തില്‍ നിന്ന് പിന്മാറിയ വിദ്യാര്‍ത്ഥിനിയെ യുവാവ് വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു
പഴയന്നൂര്‍: പ്രണയത്തില്‍നിന്നു പിന്മാറിയ വിദ്യാര്‍ഥിനിയെ കാമുകന്‍ വീട്ടില്‍ക്കയറി കുത്തി പരിക്കേല്‍പ്പിച്ചു. കല്ലേപ്പാടം സ്വദേശിനിക്കാണ് കുത്തേറ്റത്. ബുധനാഴ്ച വൈകിട്ടായിരിന്നു സംഭവം. സംഭവത്തില്‍ ചെറുകര മേപ്പാടത്ത്പറമ്പ് ശരത് കുമാറി (22)നെതിരേ പഴയന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
യുവാവ് എത്തിയപ്പോള്‍ പെണ്‍കുട്ടിയെക്കൂടാതെ സഹോദരി മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു. വാക്കുതര്‍ക്കത്തിനിടെ ആക്രമിച്ച ഇയാളില്‍നിന്നു കുതറി മാറിയെങ്കിലും ഇടത് തോളില്‍ കുത്തേല്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കൈവിരലിനും പൊട്ടലേറ്റിട്ടുണ്ട്. പഴയന്നൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സതേടി. പിതാവ് വീട്ടിലെത്തിയ ശേഷമാണ് സംഭവം നാട്ടുകാര്‍ അറിയുന്നതും പോലീസില്‍ പരാതി നല്‍കിയതും. സംഭവശേഷം പ്രതി അവിടെ നിന്ന് മുങ്ങി. പ്രണയത്തില്‍നിന്നു പിന്മാറിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.