CrimeHome-bannerNationalNews
തന്ത്രിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചു; യുവാവ് ഭാര്യയെ പുഴയില്‍ മുക്കിക്കൊന്നു!
അലിഗഡ്: തന്ത്രിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ വിസമ്മതിച്ച ഭാര്യയെ യുവാവ് പുഴയില്‍ മുക്കിക്കൊന്നു. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ വ്യാഴാഴ്ചയാണു സംഭവം. മകന്റെ കണ്‍മുന്നില്‍ വച്ചാണ് മുപ്പത്തിരണ്ടുകാരി കൊല ചെയ്യപ്പെട്ടത്.
പിതാവായ മാന്‍പല്‍ അമ്മയെ മുക്കിക്കൊല്ലുന്നതു കണ്ടെന്നു കുട്ടി പോലീസില്‍ മൊഴി നല്‍കി. അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ കുട്ടിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്‍ പൊലീസിനോടു പറഞ്ഞു.
കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. തന്ത്രിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന മാന്‍പലിന്റെ ആവശ്യത്തെ തുടര്‍ന്ന് ഭയചകിതയായ സഹോദരി രണ്ടു ദിവസം മുമ്പ് ഫോണ്‍ ചെയ്തിരുന്നെന്നും ഇടപെടണമെന്ന് ആവശ്യപ്പെട്ടെന്നും സഹോദരന്‍ പരാതിയില്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News