CrimeHome-bannerKeralaNews
പെന്‍ഷന്‍ തുക നല്‍കിയില്ല; ആലപ്പുഴയില്‍ കൊച്ചുമകന്‍ അമ്മുമ്മയെ തലക്കടിച്ചു കൊന്നു
ആലപ്പുഴ: പെന്‍ഷന്‍ തുകയെ ചൊല്ലയുള്ള തര്‍ക്കത്തിനൊടുവില്‍ ആലപ്പുഴയില്‍ അമ്മൂമ്മയെ കൊച്ചുമകന്‍ തലയ്ക്കടിച്ചുകൊന്നു. ചേര്‍ത്തല പട്ടണക്കാട് പുതിയകാവ് കോളനിയിലെ 73 വയസുള്ള ശാന്തയാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് കൊച്ചുമകന്‍ അനന്തു പോലീസ് സ്റ്റേഷനില്‍ കീഴങ്ങി.
ശാന്തമ്മ തനിക്ക് കിട്ടുന്ന പെന്‍ഷന്‍ തുക പലപ്പോഴും അനന്തുവിന് കൊടുക്കാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പണം ആവശ്യപ്പെട്ട് ശാന്തമ്മ താമസിക്കുന്ന വീട്ടില്‍ അനന്തുവെത്തി. എന്നാല്‍ ആ സമയം പണം കയ്യിലില്ലെന്ന് ശാന്തമ്മ അനന്തുവിനോട് പറഞ്ഞതോടെ ഇതില്‍ പ്രകോപിതനായ പ്രതി കമ്പിവടികൊണ്ട് ശാന്തമ്മയുടെ തലയ്ക്ക് അടിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News