NationalNews

മുംബൈ-യുഎഇ സമുദ്ര റെയിൽപാത; 2 മണിക്കൂറിൽ 1826 കിലോമീറ്റർ മറികടക്കും

മുംബൈ:രാജ്യത്തിന്റെ വാണിജ്യതലസ്ഥാനത്ത്‌ കടല്‍തീരത്ത് കാറ്റും കൊണ്ടിരിക്കുമ്പോള്‍ വെള്ളത്തിനടയില്‍ നിന്ന് ഒരു ചൂളംവിളി! അതേ ട്രെയിനിന്റെ കൂകൂ വിളിതന്നെ. എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം എന്ന് തോന്നാം. എന്നാല്‍ അത് യാഥാര്‍ത്ഥ്യമാവുകയാണ്. മുംബൈയില്‍ ഒരു അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ വരും വര്‍ഷങ്ങളില്‍ ആരംഭിക്കും. അതിനുളള ചര്‍ച്ചകള്‍ നടന്നുവരികയാണ്. മുംബൈയില്‍ നിന്ന് യുഎഇയിലെ ഫുജൈറ നഗരവുമായി ബന്ധിപ്പിക്കുന്ന 2,000 കിലോമീറ്റര്‍ നീളമുള്ള അണ്ടര്‍വാട്ടര്‍ റെയില്‍ നിര്‍മ്മിക്കാന്‍ ആണ് പദ്ധതി. യുഎഇയുടെ പദ്ധതിയാണിത്.

5 വര്‍ഷം മുന്‍പാണ് അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ പദ്ധതിയെന്ന ആശയം ഉദിക്കുന്നത്. 2018ല്‍ അബുദാബിയില്‍ വച്ച് നടന്ന ഇന്ത്യ-യുഎഇ കോണ്‍ക്ലേവിനിടെയാണ് ഇത് ചര്‍ച്ചയായി. അള്‍ട്രാ സ്പീഡ് ഫ്‌ലോട്ടിംഗ് ട്രെയിനുകള്‍ വഴി ഇന്ത്യയിലെ മുംബൈയെ ഫുജൈറ നഗരവുമായി ബന്ധിപ്പിക്കാനാണ് പദ്ധതിയും ലക്ഷ്യമിടുന്നത്. പദ്ധതിയിലൂടെ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം വര്‍ദ്ധിപ്പിക്കാനാവുമെന്നാണ് യുഎഇ കരുതുന്നത്.

അന്ന് നാഷണല്‍ അഡ്വൈസര്‍ ബ്യൂറോ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ചീഫ് കണ്‍സള്‍ട്ടന്റുമായ അബ്ദുല്ല അല്‍ഷെഹി പറഞ്ഞത് പദ്ധതി ആരംഭിക്കുന്നതിന് നിരവധി കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നാണ്. അതുകൊണ്ട് തന്നെ പദ്ധതി യാഥാര്‍ത്ഥ്യമാവാന്‍ കാലതാമസം ഉണ്ടാവുമെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. അതേസമയം, പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് ഇരുനഗരങ്ങളുടെയും രാജ്യങ്ങളുടെയും സാധ്യതാപഠന റിപ്പോര്‍ട്ട് പുറത്തുവരേണ്ടതുമുണ്ട്.


സവിശേഷതകളും പ്രയോജനങ്ങളും

1. 2,000 കിലോമീറ്റര്‍ നീളമുള്ള അണ്ടര്‍വാട്ടര്‍ റെയില്‍ പദ്ധതിയാണിത്.
2. അള്‍ട്രാ സ്പീഡ് ഫ്‌ലോട്ടിംഗ് ട്രെയിനുകള്‍ വഴിയായിരിക്കും സര്‍വീസ്.
3. ഇന്ത്യ യുഎഇയില്‍ നിന്ന് എണ്ണ വാങ്ങുന്നുണ്ട്. അത്തരം ചരക്ക് കൈമാറ്റ പാതയായി അണ്ടര്‍വാട്ടര്‍ പാത പ്രയോജനപ്പെടുത്തും.
4. നര്‍മ്മദാ നദിയില്‍ നിന്ന് ശുദ്ധജലം പൈപ്പ് ലൈനുകള്‍ വഴി മിഡില്‍ ഈസ്റ്റ് രാജ്യത്തേക്ക് കയറ്റുമതി ചെയ്യാന്‍ ഇന്ത്യയും ഈ ഗതാഗത സൗകര്യം പ്രയോജനപ്പെടുത്തും.
5. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഭാവിയില്‍ മറ്റ് കയറ്റുമതി- ഇറക്കുമതി വ്യാപാരങ്ങളും മെച്ചപ്പെടും.
6. ഈ പാതയിലൂടെ മറ്റ് ജിസിസി രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ കൊടുക്കല്‍-വാങ്ങലുകള്‍ സുഗമമായി നടത്താം.
7. കപ്പല്‍ ഗതാഗതം പോലുള്ളവയെ ബാധിക്കില്ല.

മുംബൈയില്‍ നിന്ന് ഫുജൈറ സ്റ്റേഷനിലേക്ക് അറബിക്കടലിനു അടിയിലൂടെ സഞ്ചരിക്കേണ്ട ദൂരം മണിക്കൂറില്‍ 1826 കിലോമീറ്ററാണ്. ഈ ദൂരം റെക്കോര്‍ഡ് സമയമായ രണ്ട് മണിക്കൂര്‍ കൊണ്ട് പിന്നിടും. ഇതിനായി ട്രെയിന്‍ വേഗത മണിക്കൂറില്‍ 600 മുതല്‍ 1000 കിമീ/മണിക്കൂര്‍ വരെയായി സജ്ജീകരിക്കണം.

അതേസമയം അണ്ടര്‍വാട്ടര്‍ ട്രെയിനുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ല. ഇരുരാജ്യങ്ങള്‍ക്കും ലാഭകരമായി മാറുമെന്ന വിലയിരുത്തലാണ് ഇതുവരെയുണ്ടായിട്ടുള്ളത്. ഈ അണ്ടര്‍വാട്ടര്‍ നെറ്റ്‌വര്‍ക്ക് ഇരുരാജ്യങ്ങളിലെയും പ്രവാസികള്‍ക്കും ഉപകാരപ്പെടും. പലപ്പോഴും ദുബൈ അടക്കമുള്ള ഇടങ്ങളിലേക്ക് വലിയ തുക വിമാനനിരക്കായി വരാറുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇന്ന് ദുബൈ. ആളുകള്‍ ഈ നഗരത്തിലേക്ക് ഒഴുകുകയാണ്. പ്രവാസി തൊഴിലാളികളില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരുമാണ്. ലോകം ദുബായ് നഗരം സന്ദര്‍ശിക്കാനെത്തുന്നവരെ ഈ അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ ഇന്ത്യയിലേക്കും എത്തിക്കും. ഹൈ സ്പീഡ് അണ്ടര്‍ സീ റെയില്‍ എന്ന ആശയം വിനോദസഞ്ചാരികളുടെ സമയവും ചെലവും കുറയ്ക്കുക മാത്രമല്ല കൂടുതല്‍ വിനോദസഞ്ചാരികളെ രാജ്യത്ത് എത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു. അതെസമയം ഈ പദ്ധതി പ്രാവർത്തികമാക്കാൻ വന്‍ മൂലധനം ആവശ്യമാണ്.

സമുദ്രത്തിനടിയിലൂടെയുള്ള റെയില്‍പാതയുടെ പ്രധാന്യം മനസ്സിലാക്കി തരുന്ന ചില കണക്കുകള്‍ കൂടിയുണ്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയിലെ നിക്ഷേപകരില്‍ നാലാംസ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണ് യുഎഇ. നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ കാര്യത്തിലാണ് നാലാം സ്ഥാനമുള്ളത്. 2022- 23 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് 3.35 ബില്യന്‍ ഡോളര്‍ നിക്ഷേപമാണ് ഇന്ത്യയില്‍ യുഎഇ നടത്തിയത്.

മുന്‍ സാമ്പത്തിക വര്‍ഷമായ 2021-22ല്‍ ഇത് 1.03 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. അതായത് ഒരു വര്‍ഷത്തിലുണ്ടായത് മൂന്നിരട്ടി വര്‍ധന. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രമോഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് ആണ് ഈ കണക്ക് പുറത്തുവിട്ടത്. പുനരുപയോഗ ഊര്‍ജമേഖല പോലുള്ളവയില്‍ ഇന്ത്യയുമായുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ യുഎഇ തയ്യാറായിട്ടുണ്ട്.

ഇതല്ലാതെ വൈദ്യുതി, സേവനങ്ങള്‍, നിര്‍മാണ മേഖലകൾ എന്നിവയിലാണ് യുഎഇയുടെ ഇന്ത്യയിലെ നിക്ഷേപം. ഇരുരാജ്യങ്ങളും തമ്മിലെ സ്വതന്ത്ര വ്യാപാര കരാര്‍ കൂടി വന്നതോടെ ഇറക്കുമതിയും കയറ്റുമതിയും വര്‍ധിച്ചിട്ടുമുണ്ട്. ഈ സാഹചര്യവും സമുദ്രാന്തര്‍ റെയില്‍പാതയുടെ പ്രധാന്യം ചൂണ്ടികാട്ടുന്നു.

യുഎഇ മാത്രമല്ല അണ്ടര്‍വാട്ടര്‍ റെയില്‍ ശൃംഖല നിര്‍മ്മിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത്. റഷ്യ, കാനഡ, യുഎസ്എ എന്നീ രാജ്യങ്ങളുമായി അണ്ടര്‍വാട്ടര്‍ ഗതാഗത സൗകര്യമൊരുക്കാന്‍ ചൈന ആസൂത്രണം നടത്തുന്നതായി വാര്‍ത്തകളുണ്ട്. രാജ്യത്തെ ആദ്യത്തെ വാട്ടര്‍ മെട്രോ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്.

കൊല്‍ക്കത്തയിലെ ഹുഗ്ലി നദിയിലെ തുരങ്കത്തിലൂടെയുള്ള പരീക്ഷണ ഓട്ടം വിജയകരമായി ഈ ഏപ്രിലില്‍ പൂര്‍ത്തിയാക്കിയിട്ടുമുണ്ട്. 5 കിലോമീറ്ററോളമാണ് നദിക്കുള്ളിലെ റൂട്ട്. 33 മീറ്റര്‍ അടിയിലൂടെയാണ് പാത പോകുന്നതെന്ന പ്രത്യേകതയുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker