KeralaNews

‘നായിക എന്റെ ഭാര്യയാണ്’ മേതിൽ ദേവികയുടെ ചിത്രം റിലീസ് ദിനം തന്നെ കണ്ട് മുകേഷ്

കൊച്ചി: നർത്തകിയും മുൻ ഭാര്യയുമായ മേതിൽ ദേവിക ആദ്യമായി അഭിനയിച്ച ചിത്രം ‘ കഥ ഇതുവരെ’ തിയറ്ററിൽ എത്തി കണ്ട് നടനും എംഎൽഎയുമായ മുകേഷ്. കഥ ഇതുവരെ വളരെ നല്ല ചിത്രമാണെന്ന് മുകേഷ് പ്രതികരിച്ചു. ഇന്നായിരുന്നു ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്.

വളരെ നല്ല ചിത്രമാണ്. അവസാനം അങ്ങിനെ ഒരു ട്വിസ്റ്റ് ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മുകേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പുതുമുഖ താരമായ നായികയുടെ പ്രകടനത്തെക്കുറിച്ചും മാദ്ധ്യമങ്ങൾ മുകേഷിനോട് ചോദിച്ചിരുന്നു. പുതുമുഖമോ?, നായിക തന്റെ ഭാര്യയാണെന്ന് ആയിരുന്നു മുകേഷ് ഇതിന് നൽകിയ മറുപടി.

മുകേഷിന്റെ മുന്‍ ഭാര്യയാണ് നര്‍ത്തകിയും അഭിനേത്രിയുമായ മേതില്‍ ദേവിക. കഥ ഇന്നുവരെയിലൂടെയാണ് മേതില്‍ ദേവിക വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇന്ന് പുറത്തിറങ്ങിയ ചിത്രത്തിന് പരക്കെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കേരളത്തിൽ ഐക്കൺ സിനിമാസ് വിതരണം ചെയ്ത ചിത്രം ഗൾഫിൽ വിതരണം ചെയ്തത് ഫാർസ് ഫിലിംസ് ആണ്. മറ്റു രാജ്യങ്ങളില്‍ ആര്‍ എഫ് ടി ആണ് ചിത്രം വിതരണം ചെയ്തത്.

നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് “കഥ ഇന്നുവരെ” നിർമിക്കുന്നത്.

ഛായാഗ്രഹണം – ജോമോൻ ടി ജോൺ, എഡിറ്റിങ് – ഷമീർ മുഹമ്മദ്, സംഗീതം – അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ കൺട്രോളർ – റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ – സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി സുരേന്ദ്രൻ, പ്രോജക്‌ട് ഡിസൈനർ- വിപിൻ കുമാർ, വി എഫ് എക്സ് – കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ – ടോണി ബാബു, സ്റ്റിൽസ് – അമൽ ജെയിംസ്, ഡിസൈൻസ് –  ഇല്യൂമിനാർട്ടിസ്റ്, പ്രൊമോഷൻസ് – 10ജി മീഡിയ, പി ആർ ഒ – എ എസ് ദിനേശ്, ആതിര ദിൽജിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker