റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. റാസല്‍ഖൈമയിലാണ് അപകടം ഉണ്ടായത്. ശനിയാഴ്ച മോട്ടോര്‍ സൈക്കിളില്‍ കാറിടിച്ചാണ് രണ്ടുപേര്‍ മരിച്ചതെന്ന് എമിറേറ്റിലെ പൊലീസ് അറിയിച്ചു. സ്വദേശി പെൺകുട്ടികളാണ് മരിച്ചത്.
പതിനാലും പതിനഞ്ചും വയസ്സുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. റോഡിലൂടെ മോട്ടോര്‍ സൈക്കിളില്‍ പോകുകയായിരുന്ന ഇവരെ പിന്നില്‍ നിന്നെത്തിയ കാറിടിക്കുകയായിരുന്നു. അശ്രദ്ധമായ ഡ്രൈവിങാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.
37കാരനായ കാര്‍ ഡ്രൈവറെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകട വിവരം അറിഞ്ഞ് പൊലീസും മാരമെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ ഗുരുതര പരിക്കേറ്റ പെൺകുട്ടികള്‍ അപ്പോഴേക്ക് മരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News