CrimeInternationalNews
ഇരട്ടകുട്ടികളെ വെടിവച്ചു കൊലപ്പെടുത്തിയശേഷം അമ്മ ജീവനൊടുക്കി
വാഷിംഗ്ടണ്‍: ഏഴു വയസ് വീതമുള്ള ഇരട്ട പെണ്‍കുട്ടികളെ വെടിവച്ചു കൊലപ്പെടുത്തിയശേഷം മാതാവ് സ്വയം നിറയൊഴിച്ചു മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് സഡന്‍വാലിയിലെ വീട്ടിലായിരുന്നു ദാരുണ സംഭവം. സൈക്കോളജിസ്റ്റായി പ്രാക്ടീസ് ചെയ്യുന്ന മിഷേല്‍ ഡിഗന്‍ ആണ് തന്റെ കുട്ടികളെ വകവരുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
തൊട്ടടുത്ത ദിവസം സമീപവാസി അറിയിച്ചതിനെ തുടര്‍ന്ന് പരിശോധനക്കെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തിയത്.മുന്‍ സുഹൃത്തായിരുന്ന കുട്ടികളുടെ പിതാവുമായി കുട്ടികളുടെ അവകാശം സംബന്ധിച്ചു കോടതിയില്‍ കേസു നടന്നുവരുന്നതിനിടയിലാണ് മിഷേല്‍ ഈ ക്രൂരകൃത്യത്തിനു മുതിര്‍ന്നത്. കുട്ടികളെ വിട്ടുകൊടുക്കേണ്ടിവരുമോ എന്ന ആശങ്ക ഇവര്‍ക്കുണ്ടായിരുന്നതായി മിഷേലിന്റെ സഹപ്രവര്‍ത്തകര്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News