മകന്റെ ഭാര്യയാകാനൊരുങ്ങി അമ്മ; അപൂർവ്വ പ്രണയത്തെ എതിർത്ത് സോഷ്യൽമീഡിയ
മോസ്കോ:ലോക മാതൃദിനത്തിൽ പാരമ്പര്യ വാദികൾ നെറ്റിച്ചുളിയ്ക്കുന്ന വിവരങ്ങളാണ് റക്ഷ്യയിൽ നിന്ന് പുറത്തു വരുന്നത്. തന്നെക്കാൾ 15 വയസിന് ഇളയതായ മകനെ വിവാഹം കഴിക്കാനൊരുങ്ങുന്ന ഒരു അമ്മയാണ് വാര്‍ത്തകളില്‍ നിറയുന്നത്, റഷ്യ സ്വദേശിയായ മറീന ബല്‍മഷേവയാണ് കഥയിലെ നായിക. 20കാരനായ യുവാവിന്‍റെ പിതാവുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് മറീന മകനെ വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നത്.
ഏകദേശം 15 വയസിന് ഇളയവനായ കുട്ടിയെ ചെറുപ്പം മുതല്‍ വളര്‍ത്തിയത് രണ്ടാനമ്മയായ മറീനയാണ്.13 വര്‍ഷം മുന്‍പുള്ള ഇരുവരുടെയും ചിത്രത്തിനൊപ്പം ഇപ്പോഴുള്ള ചിതം കൂടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് മറീന വിവാഹ വിവരം അറിയിച്ചിരിക്കുന്നത്, ഉടന്‍ വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുന്ന ഇരുവരും ഏറെ സന്തോഷത്തോടെയാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ ഈ വിവാഹ വാര്‍ത്തയ്ക്ക് അത്ര മികച്ച സ്വീകരണമല്ല ലഭിക്കുന്നത്. പിന്താങ്ങുന്നതിനേക്കാള്‍ കൂടുതല്‍ ഈ വിവാഹത്തെ എതിര്‍ത്തതാണ് പലരും കമന്‍റുകള്‍ പങ്കുവച്ചിരിക്കുന്നത്.
റഷ്യൻ സ്വദേശിയായ മറീന അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ബ്ലോഗര്‍ കൂടിയാണ്. തന്‍റെ ദൈനംദിന കാര്യങ്ങള്‍ പങ്കുവയ്ക്കുന്ന മറീനയ്ക്ക് ഏകദേശം 410k ഫോളോവേഴ്സാണുള്ളത്, പ്രതിശ്രുതവരന്‍റെ പിതാവായ അലക്സിയ്ക്കൊപ്പം കഴിഞ്ഞ പത്ത് വര്‍ഷമായി ജീവിച്ചിരുന്ന മറീന അടുത്തിടെയാണ് ദാമ്ബത്യം ആവസാനിപ്പിച്ചത്,അലക്സിയുടെ 20 വയസുകാരനായ മകന്‍ വ്ലാഡിമിറാണ് മറീനയുടെ പ്രതിശ്രുത വരന്‍. ഇരുവരും ചേര്‍ന്നാണ് വ്ലാഡിമിറിന്‍റെ സഹോദരങ്ങളെ നോക്കുന്നതും പഠിപ്പിക്കുന്നതുമെല്ലാം