കൊല്ലം: സ്കൂളില്‍ പോകാന്‍ മടിച്ച ഒന്‍പത് വയസുകാരന്റെ കാലില്‍ പൊള്ളലേല്പിച്ച അമ്മ അറസ്റ്റില്‍. നാലാം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടിയെ കറിക്കത്തി ചൂടാക്കി കാല്‍പ്പാദത്തിലും തുടയിലും പൊള്ളലേല്‍പ്പിക്കുകയായിരുന്നു.
തേവലക്കര അരിനല്ലൂര്‍ കുളങ്ങര സ്വദേശിയായ 28 വയസ്സുകാരിയെയാണ് തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തത്. നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷമാണ് പോലീസ് അമ്മയെ അറസ്റ്റ് ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News