KeralaNews

തിരുവനന്തപുരം ജില്ലയിൽ കൂടുതൽ ഇടങ്ങൾ കണ്ടയിൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചു, നിയന്ത്രണം കടുപ്പിച്ചു

തിരുവനന്തപുരം:ജില്ലയിൽ ചുവടെ പറയുന്ന പ്രദേശങ്ങൾ കണ്ടയിൻമെൻ്റ് സോണുകളായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. (1) നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ വാർഡ് – 17 – വഴുതൂർ (2) ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡ് – തളയൽ (3) തിരു: കോർപ്പറേഷനിലെ വാർഡ് – 66 – പൂന്തുറ, (4)വാർഡ് – 82 വഞ്ചിയൂർ മേഖലയിലെ അത്താണി ലയിൻ (5) പാളയം മാർക്കറ്റ് ഏരിയ, സാഫല്യം ഷോപ്പിംഗ് കോംപ്ലക്സ്, റസിഡൻഷ്യൽ ഏരിയ പാരിസ് ലൈൻ – 27 കൂടാതെ പാളയം വാർഡ് . ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നും അറിയിപ്പിൽ പറയുന്നു.

ഉറവിടമറിയാത്ത രണ്ട് കേസുകൾ കൂടി വ്യാഴാഴ്ച്ച നഗരത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി നഗരസഭയും രംഗത്തെത്തിയിരുന്നു.പാളയം സാഫല്യം കോംപ്ലക്‌സിൽ ജോലി ചെയ്തിരുന്ന
അതിഥി തൊഴിലാളിയായ ആസാം സ്വദേശിക്ക് കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിൽ പാളയം സാഫല്യം കോപ്ലക്‌സ് ഒരാഴ്ച്ചത്തേക്ക് അടച്ചിടുമെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു.

മുൻകരുതലുകളുടെ ഭാഗമായി സാഫല്യം കോംപ്ലക്സിന് സമീപത്തുള്ള പാളയം മാർക്കറ്റിലെ പിറകിലെ വഴിയിലൂടെയുള്ള പ്രവേശനം താൽക്കാലികമായി അവസാനിപ്പിക്കും.പ്രധാന ഗേറ്റിൽ നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ പ്രത്യേക കൗണ്ടർ സ്ഥാപിച്ച് പ്രവേശനം നിയന്ത്രിക്കും.
പാളയം മാർക്കറ്റിന് മുൻപിലുള്ള തെരുവോര കച്ചവടങ്ങൾക്കും നിയന്ത്രണമുണ്ടാകും.

ആൾക്കൂട്ടം കുറക്കുന്നതിനായി
ചാല,പാളയം മാർക്കറ്റുകളിലും
നഗരത്തിലെ മാളുകളിലെ സൂപ്പർ മാർക്കറ്റുകളിലും മാത്രമായി നഗരസഭ ഏർപ്പടുത്തിയിരുന്ന നിയന്ത്രണങ്ങൾ നഗരത്തിലെ തിരക്കുള്ള മുഴുവൻ സൂപ്പർ മർക്കറ്റുകളിലേക്കും,മറ്റ് മാർക്കറ്റുകളിലേക്കും വ്യാപിപ്പിക്കുമെന്നും മേയർ പറഞ്ഞു.

ആൾക്കൂട്ടമുണ്ടാകുന്ന
ബസ് സ്റ്റോപ്പുകൾ,ഓഫീസുകൾ,അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പ്രത്യേക ശ്രദ്ധ ചെലുത്തും.ഇതിനായി പൊലീസിന്റെ സഹായവും പ്രയോജനപ്പെടുത്തും.

കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നഗരസഭയുടെ എമർജൻസി റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തും.

ബുധനാഴ്ച്ച പൂന്തുറയിലുള്ള മത്സ്യ തൊഴിലാളിക്ക് കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിൽ തീരദേശ മേഖല കേന്ദ്രീകരിച്ച് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതുതായി ബീമാപള്ളി ഹോസ്‌പിറ്റൽ ക്വാറന്റെയിൻ സെന്ററാക്കി നഗരസഭ മാറ്റിയിട്ടുണ്ട്.

തീരദേശ മേഖല കേന്ദ്രീകരിച്ച് അടിയന്തരമായി അഞ്ച് പുതിയ ഇൻസ്റ്റിട്യൂഷൻ ക്വാറന്റെയിൻ സെന്ററുകൾ കൂടി ആരംഭിക്കുമെന്നും മേയർ പറഞ്ഞു.തീരദേശ മേഖല കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കും.

നഗരത്തിലെ സാഹചര്യം കണക്കിലെടുത്ത്
നഗരത്തിൽ നടത്തുന്ന സമരങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ സ്വയം നിയന്ത്രണത്തിന് തയ്യാറാവണമെന്നും മേയർ അഭ്യർത്ഥിച്ചു.

ഉറവിടമറിയതെ രോഗം സ്ഥിതീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവർ സ്വയം നിരീക്ഷണത്തിന് തയ്യാറാവണമെന്നും മേയർ അഭ്യർത്ഥിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker