KeralaNews

മൺസൂൺ ബംപർ സമ്മാനം കൊച്ചിയിൽ; ഭാഗ്യവാനെ കണ്ടെത്തിയില്ല,1.2 കോടി കമ്മീഷൻ റോസിലിയ്ക്ക്

നെടുമ്പാശേരി: കേരള ലോട്ടറി മൺസൂൺ ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 10 കോടി ലഭിച്ചത് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിറ്റ എംഎ 235610 എന്ന ടിക്കറ്റിന്. ഭാഗ്യവാനെ കണ്ടെത്താനായില്ലെങ്കിലും ജീവിത ദുരിതത്തിൽ നിന്ന് രക്ഷപ്പെടാൻ ലോട്ടറിയുടെ കമ്മിഷൻ തുക സഹായിക്കുമെന്ന സന്തോഷത്തിലാണ് ലോട്ടറി വിറ്റ അത്താണി പടയാട്ടിൽ റോസിലി.

ലോട്ടറിക്ക് ഒരു രൂപ മാത്രം വിലയുള്ളപ്പോൾ അങ്കമാലി ടൗണിൽ ലോട്ടറി വിൽപന ആരംഭിച്ചതാണ് റോസിലിയുടെ ഭർത്താവ് വർഗീസ്. റോസിലി ഏറെ വർഷമായി വിമാനത്താവള പരിസരത്ത് തട്ടുകട നടത്തുകയായിരുന്നു. ഇരുവർക്കും വയ്യാതായതോടെ തട്ടുകട നിർത്തി, പിന്നീട് ലോട്ടറി വിൽപന മാത്രമായി.

1.2 കോടി രൂപയോളമാണ് ഒന്നാം സമ്മാനത്തിന്റെ ഏജൻസി കമ്മിഷൻ. ദേശീയപാതയോരത്ത് ഓടു മേഞ്ഞ ഷെഡ് പോലെയുള്ള വീട്ടിൽ മകനുമൊത്താണ് താമസം. 5 സെന്റ് സ്ഥലം വാങ്ങി വീട് വച്ചു താമസിക്കണമെന്നതാണ് ഇവരുടെ ആഗ്രഹം.

ഒന്നാം സമ്മാനമായ പത്ത് കോടി രൂപ MA235610 എന്നീ നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. ഇത് എറണാകുളത്തത്ത് വിറ്റ ടിക്കറ്റിനാണെന്നാണ് വിവരം. രണ്ടാം സമ്മാനമായ അമ്പത് ലക്ഷം രൂപ MG 456064 എന്ന നമ്പര്‍ ടിക്കറ്റിനാണ്. മൂന്നാം സമ്മാനം MA 372281 എന്ന നമ്പറിനാണ്. 250 രൂപയായിരുന്നു മണ്‍സൂണ്‍ ബംപര്‍ ലോട്ടറി വില.

1) MA 235610 (ERNAKULAM)

Cons Prize-Rs :100000/-

MB 235610 MC 235610 MD 235610 ME 235610 MG 235610

2nd Prize Rs :5000000/-

1) MG 456064 (GURUVAYOOR)

3rd Prize Rs :500000/-

1) MA 372281 (KOLLAM)
2) MA 374928 (KOLLAM)
3) MB 310072 (KANNUR)
4) MB 459462 (THIRUR)
5) MC 442856 (THIRUVANANTHAPURAM)
6) MC 480022 (PUNALUR)
7) MD 234387 (ERNAKULAM)
8) MD 485585 (CHERTHALA)
9) ME 246216 (IDUKKI)
10) ME 487449 (IRINJALAKUDA)
11) MG 373685 (KOLLAM)
12) MG 469415 (VADAKARA)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker